ആക്രിക്കടയില്‍ മോഷണശ്രമത്തിനിടെ രണ്ടുപേർ പിടിയിൽ
text_fieldsആക്രിക്കടയില്‍നിന്ന് സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവർ
ചെറുതുരുത്തി: ആക്രിക്കടയില്‍നിന്ന് സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേരെ പിടികൂടി. പട്ടാമ്പി തൃത്താല ഫരീദാ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അമ്മ വീട്ടില്‍ ഗോപി (26), കോഴിക്കോട് മാവൂര്‍ തെങ്ങിലക്കടവ് ഹാജിയാര് ക്വാര്‍ട്ടേഴ്സ് നാഗേഷ് (31) എന്നിവരെയാണ് ചെറുതുരുത്തി പൊലീസും നാട്ടുകാരും ഓടിച്ചിട്ട് പിടികൂടിയത്. ദേശമംഗലം തലശേരി കൂട്ടപാതയില് ബാവയുടെ ഉടമസ്ഥതയിലുള്ള ആക്രിക്കടയിൽ ചൊവ്വാഴ്ച പുലർച്ച മോഷണം നടത്തുമ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്.
ഉടൻ ചെറുതുരുത്തി പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തുമ്പോഴേക്കും റബര്‍ തോട്ടത്തിലേക്ക് ഓടിമറഞ്ഞ പ്രതികളെ നാട്ടുകാരും പൊലീസും മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പിടികൂടിയത്. പ്രതികൾ കൊണ്ടുവന്നിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളും പിടികൂടി. സർക്കിൾ ഇൻസ്പെക്ടർ ഐ.സി. ചിത്തരജഞൻ, എസ്.ഐ കെ.എ. ഫക്രുദീൻ, ഗ്രേഡ് എസ്.ഐ സുഭാഷ് സി.പി.ഒമാരായ ഷൈജു, ജിതേഷ്, പ്രിൻസ് സെബാസ്റ്റ്യൻ,സുഹൈർ, ഹോം ഗാർഡ് ഉദുമാൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

