നിർമാണം പൂർത്തിയായി രണ്ട് ദിവസം; അറ്റകുറ്റപ്പണിക്കായി റോഡ് പൊളിക്കാൻ നീക്കം
text_fieldsനിർമാണം പൂർത്തിയായി രണ്ട് ദിവസത്തിനകം അറ്റകുറ്റപ്പണിയുടെ പേരിൽ റോഡ് പൊളിക്കാനുള്ള നീക്കം നാട്ടുകാർ തടയുന്നു
ചെറുതുരുത്തി: നിർമാണം പൂർത്തിയായി രണ്ട് ദിവസത്തിനകം അറ്റകുറ്റപ്പണിയുടെ പേരിൽ റോഡ് പൊളിക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. കിള്ളിമംഗലം ചെറുതുരുത്തി റോഡിൽ സൊസൈറ്റിപ്പടിയിലാണ് സംഭവം. ടാറിങ് പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനിടെയാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ എത്തി റോഡ് പൊളിക്കാൻ ശ്രമിച്ചത്. ഇതോടെയാണ് പ്രതിഷേധവുമായി ഗോവിന്ദൻകുട്ടി, മുസ്തഫ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ എത്തിയത്. ഏഴ് കോടിയോളം രൂപ ചെലവഴിച്ചാണ് കിള്ളിമംഗലം-ചെറുതുരുത്തി റോഡ് നവീകരണം യാഥാർഥ്യമാക്കുന്നത്. മതിയായ വീതികൂട്ടാതെയും കൈയേറ്റങ്ങൾ ഒഴിപ്പിക്കാതെയുമാണ് പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതെന്ന ആരോപണം ശക്തമാണ്. സൊസൈറ്റിപ്പടി മുതൽ കാറാത്ത് പടി വരെ റോഡിലുള്ള അശാസ്ത്രീയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്.

