ആദ്യമായി കലാമണ്ഡലം കണ്ടതിന്റെ സന്തോഷത്തിൽ തൃശൂർ കലക്ടർ
text_fieldsതൃശൂർ ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ, മന്ത്രി കെ. രാജൻ, കലാമണ്ഡലം വൈസ് ചാൻസലർ ഡോ.ബി. അനന്തകൃഷ്ണൻ, രജിസ്ട്രാർ ഡോ.പി. രാജേഷ് കുമാർ തുടങ്ങിയവർക്കൊപ്പം
കലാമണ്ഡലത്തിന് മുന്നിൽ
ചെറുതുരുത്തി: ആദ്യമായി കലാമണ്ഡലം കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് തൃശൂർ ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരിപ്പിക്കുന്ന സ്വാഗതഗാന നൃത്തപരിശീലനം കാണാൻ മന്ത്രി കെ. രാജനൊപ്പമാണ് കലക്ടറും മറ്റു ഉദ്യോഗസ്ഥരും കലാമണ്ഡലത്തിലെത്തിയത്. ഇടുക്കി ഏലപ്പാറയിലെ സ്കൂൾ പഠന കാലം മുതൽ മഹാകവി വള്ളത്തോളിനെയും കലാമണ്ഡലത്തിനെപ്പറ്റിയുമെല്ലാമുള്ള വായിച്ചറിവുകളും കഥകളും കവിതകളുമെല്ലാം മനസിൽ സൂക്ഷിച്ചാണ് 2024 ജൂലൈയിൽ കലക്ടറായി ചുമതലയേറ്റതെന്ന് അർജുൻ പാണ്ഡ്യൻ പറഞ്ഞു.
കലാമണ്ഡലത്തിലെത്താൻ വലിയ ആഗ്രഹമുണ്ടായിരുന്നെങ്കിലും തിരക്കുകളും മറ്റും മൂലം സാധിക്കാതിരുന്നതിന്റെ വിഷമവും അദ്ദേഹം പങ്കുവെച്ചു. കലാമണ്ഡലം അധ്യാപകരും വിദ്യാർഥികളും ചേർന്നാണ് കലോത്സവ സ്വാഗതഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി അനന്തകൃഷ്ണൻ, രജിസ്ട്രാർ ഡോ. പി. രാജേഷ് കുമാർ എന്നിവർ ചേർന്ന് കഥകളി കോപ്പ് വെക്കുന്ന സ്ഥലവും വിദ്യാർഥികളെ പഠിപ്പിക്കുന്ന രീതികളുടെ വീഡിയോയുമെല്ലാം കലക്ടറെ കാണിച്ചുകൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

