Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകനെ ജീവിതത്തിലേക്ക് തിരിച്ചുപിടിക്കാൻ സുമനസ്സുകളുടെ സഹായം തേടി കുടുംബം

text_fields
bookmark_border
help news
cancel
camera_alt

ത​ള​ർ​ന്നു കി​ട​ക്കു​ന്ന നൗ​ഫ​ലി​ന​രി​കെ മാ​താ​വ്

Listen to this Article

ചെറുതുരുത്തി: മകനെ ജീവിതത്തിലേക്ക് കരകയറ്റാൻ സുമനസ്സുകളുടെ കാരുണ്യം തേടി കുടുംബം. ദേശമംഗലം തലശ്ശേരി അത്താണിക്കൽ വീട്ടിൽ ബഷീറി‍െൻറയും ഷുക്കൈനത്തി‍െൻറയും മൂന്നാമത്തെ മകൻ നൗഫലി‍െൻറ (22) ചികിത്സക്കുള്ള പണം കണ്ടെത്താനാണ് കുടുംബം സുമനസ്സുകളെ തേടുന്നത്. മൂന്ന് വർഷം മുമ്പ് ബൈക്കപകടത്തിൽ തലക്ക് ക്ഷതമേറ്റ് സംസാരിക്കാൻ പറ്റാത്ത അവസ്ഥയിലാണ് നൗഫൽ. ഭക്ഷണം ട്യൂബിലൂടെയാണ് നൽകുന്നത്. ഇതിനകം നാല് വലിയ ശസ്ത്രക്രിയ നടന്നു.

കൂലിപ്പണിക്കാരനായ ബഷീറും സഹോദരനും ചേർന്ന് ഏറെ കഷ്ടപ്പെട്ടാണ് അതിന് പണമുണ്ടാക്കിയത്. മാസത്തിൽ 30,000 രൂപ മരുന്നിന് മാത്രം വേണം. ഇതിനകം 20 ലക്ഷം രൂപ ചികിത്സക്ക് ചെലവായി. ഇനിയും രണ്ട് ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ചികിത്സക്കായി കിടപ്പാടം ബാങ്കിൽ പണയം വെച്ച് ജപ്തി ഭീഷണി നേരിടുകയാണ് കുടുംബം. നാട്ടുകാർ ചികിത്സ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. നൗഫലിന് വേണ്ടി സഹോദര‍െൻറ പേരിൽ എസ്.ബി.ഐ തൃക്കണപതിയാരം ബ്രാഞ്ചിൽ അക്കൗണ്ടും എടുത്തു. അക്കൗണ്ട് നമ്പർ: 67304089921. IFSC: SBIN0070920. ഗൂഗ്ൾ പേ/ഫോൺ പേ നമ്പർ: 7907921512, 7034517767.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - This family needs help
Next Story