ചെറുതുരുത്തിയിൽ ആളില്ലാത്ത വീടുകൾ കുത്തിത്തുറന്ന് മോഷണം
text_fieldsചെറുതുരുത്തി: ചെറുതുരുത്തി ഭാഗത്ത് വീടുകൾ കുത്തിത്തുറന്ന് മോഷണം. ചെറുതുരുത്തി സെൻററിൽ താമസിക്കുന്ന പുതുവീട്ടിൽ ഷാഹുൽ ഹമീദിെൻറ വീടിെൻറ പൂട്ട് കമ്പിപ്പാര കൊണ്ട് തകർത്ത് അലമാരയിൽ ഉണ്ടായിരുന്ന മുക്കാൽ പവൻ വരുന്ന വളയും 3500 രൂപയും കവർന്നു.
സമാന രീതിയിൽ എൽ.പി സ്കൂളിന് സമീപമുള്ള പണിക്കർ പടി റോഡിൽ താമസിക്കുന്ന ആലുക്കൽ വീട്ടിൽ കുഞ്ഞിമുഹമ്മദിെൻറ വീടിെൻറ പൂട്ട് തകർത്ത് അലമാരയിൽ ഉണ്ടായിരുന്ന 1500 രൂപയും മോഷ്ടാക്കൾ കവർന്നു. ഇരു വീട്ടിലെ ആളുകളും ബന്ധുവീട്ടിൽ വിരുന്ന് പോയിരിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ വന്നപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കാണുന്നത്. ചെറുതുരുത്തി പൊലീസിൽ പരാതി നൽകി. പൊലീസ് പരിശോധനയിൽ വീട് കുത്തിതുറക്കാനായി ഉപയോഗിച്ച കമ്പിപ്പാര ലഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

