Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ടി​ച്ചു​വീ​ഴ്ത്തി​യ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ

text_fields
bookmark_border
പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ടി​ച്ചു​വീ​ഴ്ത്തി​യ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ
cancel

ചെ​റു​തു​രു​ത്തി: ക​ഴി​ഞ്ഞ ദി​വ​സം ക​ഞ്ചാ​വ് ടീ​മി​നെ പി​ടി​ക്കാ​ൻ വേ​ണ്ടി എ​ത്തി​യ ചെ​റു​തു​രു​ത്തി പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ടി​ച്ചു​വീ​ഴ്ത്തി ര​ക്ഷ​പ്പെ​ട്ട വാ​ഹ​നം പ​ഴ​യ​ന്നൂ​ർ മാ​യ​ന്നൂ​ർ ക​ട​വി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ദേ​ശ​മം​ഗ​ലം കൊ​റ്റ​മ്പ​ത്തൂ​ർ പ​ള്ള​ത്ത് വീ​ട്ടി​ൽ അ​ഷ​റ​ഫ് (24) ആ​ണ് വ​ണ്ടി ഓ​ടി​ച്ചി​രു​ന്ന​ത്. ഈ ​പ്ര​തി​ക്ക് വേ​ണ്ടി​യും ഒ​ന്നാം പ്ര​തി​യും നി​ര​വ​ധി ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​യു​മാ​യ ചെ​റു​തു​രു​ത്തി വെ​ട്ടി​ക്കാ​ട്ടി​രി സ്വ​ദേ​ശി റെ​ജീ​ബി​ന് (38) വേ​ണ്ടി​യും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ക്രി​മി​ന​ൽ കേ​സി​ലെ വാ​റ​ണ്ട് പ്ര​തി​യാ​യ റെ​ജീ​ബി​നെ അ​ന്വേ​ഷി​ച്ചാ​ണ് പൊ​ലീ​സ് സം​ഘം ചെ​റു​തു​രു​ത്തി ക​ലാ​മ​ണ്ഡ​ല​ത്തി​ന് സ​മീ​പ​മു​ള്ള ഇ​യാ​ളു​ടെ വീ​ട്ടു​പ​രി​സ​ര​ത്ത് എ​ത്തി​യ​ത്. ഇ​തി​നി​ടെ വീ​ടി​ന് എ​തി​ർ​വ​ശ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ റെ​ജീ​ബും കൂ​ട്ടാ​ളി​യും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് എ​ഫ്.​ഐ.​ആ​റി​ൽ പ​റ​യു​ന്ന​ത്. പൊ​ലീ​സി​നെ ക​ണ്ട് വാ​ഹ​നം അ​തി​വേ​ഗ​ത്തി​ൽ പി​ന്നോ​ട്ടെ​ടു​ത്ത് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ വി​നീ​ത് മോ​നെ ഇ​ടി​ച്ചു​വീ​ഴ്ത്തി​യ​താ​യും തു​ട​ർ​ന്ന് ജീ​പ്പി​ൽ ര​ണ്ട് ത​വ​ണ ഇ​ടി​ച്ച് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി​യ​താ​യും എ​ഫ്.​ഐ.​ആ​റി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The vehicle that hit the police officer is abandoned
Next Story