തെരുവുനായ് കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവർക്കും കുടുംബത്തിനും പരിക്ക്
text_fieldsതെരുവുനായ് കുറുകെ ചാടിയതിനെ തുടർന്ന് മറിഞ്ഞ ഓട്ടോ
ചെറുതുരുത്തി: തെരുവുനായ് കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്കും കുടുംബത്തിനും പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഒമ്പതിനാണ് അപകടം. ചെറുതുരുത്തി പൈങ്കുളം റോഡ് ഒന്നാംമൈൽ സ്വദേശിയായ വെട്ടുകാട്ട് കുണ്ടിൽ വീട്ടിൽ വീരഭദ്രന്റെ മകൻ അനിൽകുമാർ (40), ഭാര്യ ലതിക (35), മക്കൾ ആദിദേവ് (എട്ട്), ആര്യദേവ് (അഞ്ച്) എന്നിവർക്കാണ് പരിക്കേറ്റത്.
മകന്റെ പിറന്നാൾ ദിനത്തിൽ ക്ഷേത്രത്തിലേക്ക് പോകുമ്പോഴാണ് പൈങ്കുളം റെയിൽവേ ഗേറ്റിൽ സമീപം വെച്ച് തെരുവുനായ് കുറുകെ ചാടിയത്. നിയന്ത്രണംവിട്ട ഓട്ടോ തല കീഴായി രണ്ടുതവണ മറിഞ്ഞു. ഡ്രൈവർ അനിൽകുമാറിന് തലക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചെറുതുരുത്തി സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. സമീപപ്രദേശത്ത് വ്യക്തി നിരവധി തെരുവുനായ്ക്കളെ വളർത്തുന്നുണ്ടെന്നും ഇവയാണ് റോഡിലിറങ്ങി പ്രശ്നമുണ്ടാക്കുമെന്നും നാട്ടുകാർ പരാതിപ്പെട്ടു.

