Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCheruthuruthichevron_rightവി​ദ്യാ​ർ​ഥി​യു​ടെ...

വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം നാ​ടി​നെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി

text_fields
bookmark_border
drowning
cancel
camera_alt

വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ച പു​തു​ശ്ശേ​രി​യി​ലെ കു​ളം

ചെ​റു​തു​രു​ത്തി: സ്കൂ​ൾ വി​ദ്യാ​ർ​ഥി​യു​ടെ മു​ങ്ങി​മ​ര​ണം നാ​ടി​നെ ദു​ഖ​ത്തി​ലാ​ഴ്ത്തി. ചെ​റു​തു​രു​ത്തി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി ഇ​സ്മ​യി​ലാ​ണ് മ​രി​ച്ച​ത്. സ്കൂ​ൾ വി​ട്ടു​വ​ന്ന ശേ​ഷം പു​തു​ശ്ശേ​രി​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച കു​ള​ത്തി​ൽ കൂ​ട്ടു​കാ​രു​മൊ​ത്ത് നീ​ന്ത​ൽ പ​ഠി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​സ്മ​യി​ലി​ന്റെ വേ​ർ​പാ​ട് ഇ​നി​യും വി​ശ്വ​സി​ക്കാ​നാ​കു​ന്നി​ല്ലെ​ന്ന് അ​ധ്യാ​പി​ക ഗീ​ത പ​റ​ഞ്ഞു.

മ​ദ്റ​സ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് വീ​ട്ടി​ൽ നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള കു​ള​ത്തി​ൽ നീ​ന്ത​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളെ കാ​ണാ​നെ​ന്ന് പ​റ​ഞ്ഞ് ഇ​സ്മ​യി​ൽ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​ത്. കു​ള​ത്തി​ന് സ​മീ​പം കൂ​ട്ടി​യി​ട്ടി​രു​ന്ന പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ അ​ര​യി​ൽ കെ​ട്ടി​യാ​ണ് കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ള​ത്തി​ൽ ചാ​ടി​യ​ത്. ഇ​തി​നി​ടെ അ​ര​യി​ൽ കെ​ട്ടി​യ ക​യ​റു പൊ​ട്ടി കു​പ്പി​ക​ൾ ചിത​റി മു​ങ്ങി പോ​യ​താ​യാ​ണ് പൊ​ലീ​സ് നി​ഗ​മ​നം. വ​ള്ള​ത്തോ​ൾ ന​ഗ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ കീ​ഴി​ലു​ള്ള കു​ളം വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്തി​ടെ​യാ​ണ് ഇ​ത് ന​വീ​ക​രി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് കു​ളി​ക്കാ​നാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentdrowning
News Summary - The drowning of a school student left
Next Story