Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCheruthuruthichevron_rightപ്രായമല്ല, പ്രതിഭയാണ്​...

പ്രായമല്ല, പ്രതിഭയാണ്​ പ്രധാനം

text_fields
bookmark_border
pakalveedu
cancel
camera_alt

പി.എ​സ്. രാ​ഘ​വ​ൻ ര​ച​ന​യും സം​വി​ധാ​ന​വും ചെ​യ്യു​ന്ന

നാ​ട​ക​ത്തി​ന്റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ​നി​ന്ന്

ചെ​റു​തു​രു​ത്തി: പ്രാ​യ​മ​ല്ല, പ്ര​തി​ഭ​യാ​ണ്​ പ്ര​ധാ​ന​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് മു​ള്ളൂ​ർ​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ക​ൽ​വീ​ട്ടി​ലെ വ​യോ​ധി​ക​ർ. പ​ക​ൽ വീ​ട്ടി​ലെ​ത്തു​ന്ന കു​റ​ച്ചു പേ​ർ ചേ​ർ​ന്ന്​ രൂ​പ​വ​ത്​​ക​രി​ച്ച സം​ഗ​മം വ​യോ​ജ​ന ക്ല​ബി​ന്‍റെ മൂ​ന്നാം വാ​ർ​ഷി​ക​മാ​ണ് വ്യാ​ഴാ​ഴ്ച. മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന സം​ഗ​മ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ പ്രാ​യം മ​റ​ന്ന് പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ക​യാ​ണ് ഇ​വ​ർ.

80 വ​യ​സ്സു​ള്ള പി.​എ​സ്. രാ​ഘ​വ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ‘വൃ​ദ്ധ​സ​ദ​നം’ നാ​ട​ക​ത്തി​ൽ മൂ​ന്ന്​ സ്ത്രീ​ക​ള​ട​ക്കം ഒ​മ്പ​തു​പേ​രാ​ണ്​ പ്ര​ധാ​ന വേ​ഷ​മി​ടു​ന്ന​ത്. ഇ​വ​രെ​ക്കൂ​ടാ​തെ അ​ഞ്ച് സ്ത്രീ​ക​ൾ​കൂ​ടി അ​ര​ങ്ങി​ലെ​ത്തു​ന്നു​ണ്ട്. ആ​ഴ്ച​ക​ളാ​യി ഇ​വ​ർ പ​രി​ശീ​ല​ന​ത്തി​ലാ​ണ്.

വാ​ർ​ധ​ക്യം ബാ​ധി​ക്കു​ന്ന​വ​രെ മ​ക്ക​ൾ ഉ​പേ​ക്ഷി​ക്കു​ന്ന​തും വി​ദ്യാ​ർ​ഥി​ക​ൾ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​കു​ന്ന​തും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ത്തി​യ അ​രി​ക്കൊ​മ്പ​നും അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ മി​നി​റ്റു​ള്ള നാ​ട​ക​ത്തി​ലു​ണ്ട്. ര​ണ്ട് ഗാ​ന​ങ്ങ​ളു​മു​ണ്ട്. സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് റി​ഹേ​ഴ്സ​ൽ ന​ട​ക്കു​ന്ന​ത്. മി​മി​ക്രി, മോ​ണോ ആ​ക്ട്, നൃ​ത്തം, പ്ര​ച്ഛ​ന്ന​വേ​ഷം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsPakalveedu
News Summary - Talent is important not age
Next Story