Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCheruthuruthichevron_rightകലാമണ്ഡലം ഹോസ്​റ്റൽ...

കലാമണ്ഡലം ഹോസ്​റ്റൽ പരിസരത്ത് വിദ്യാർഥിയെ പാമ്പ് കടിച്ചു; കളരി ബഹിഷ്​കരിച്ച്​ ധർണ

text_fields
bookmark_border
കലാമണ്ഡലം ഹോസ്​റ്റൽ പരിസരത്ത് വിദ്യാർഥിയെ പാമ്പ് കടിച്ചു; കളരി ബഹിഷ്​കരിച്ച്​ ധർണ
cancel
camera_alt

ക​ലാ​മ​ണ്ഡ​ലം 

ചെ​റു​തു​രു​ത്തി: കേ​ര​ള ക​ലാ​മ​ണ്ഡ​ലം ഹോ​സ്​​റ്റ​ൽ പ​രി​സ​ര​ത്തു​നി​ന്ന് വി​ദ്യാ​ർ​ഥി​യെ പാ​മ്പ് ക​ടി​ച്ചു. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​മി​ല്ലാ​യ്​​മ​ക്ക് കാ​ര​ണ​മെ​ന്ന് ആ​രോ​പി​ച്ച് വി​ദ്യാ​ർ​ഥി യൂ​നി​യ​െൻറ നേ​തൃ​ത്വ​ത്തി​ൽ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ടി.​കെ. നാ​രാ​യ​ണ​െൻറ ഓ​ഫി​സി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ക​ള​രി​ക​ൾ ബ​ഹി​ഷ്ക​രി​ച്ചാ​യി​രു​ന്നു സ​മ​രം.

ഹോ​സ്​​റ്റ​ലി​ന് ചു​റ്റും പൊ​ന്ത​ക്കാ​ടാ​ണ്. വേ​ണ്ട​ത്ര വെ​ളി​ച്ച​മി​ല്ല. ഹോ​സ്​​റ്റ​ലി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​ക്ക്​ ന​ട​പ​ടി​യി​ല്ലെ​ന്ന് വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി. ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​തെ സ​മ​ര​ത്തി​ൽ​നി​ന്ന് പി​ൻ​വാ​ങ്ങി​ല്ലെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ നി​ല​പാ​ട് സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളു​മാ​യി വൈ​സ് ചാ​ൻ​സ​ല​ർ ച​ർ​ച്ച ന​ട​ത്തി. പൊ​ന്ത​ക്കാ​ടു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി വെ​ട്ടി​മാ​റ്റാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ഹോ​സ്​​റ്റ​ലി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കു​മെ​ന്നും ഉ​റ​പ്പ് ന​ൽ​കി. ഇ​തോ​ടെ​യാ​ണ് സ​മ​രം അ​വ​സാ​നി​ച്ച​ത്.

ക​ഴി​ഞ്ഞ രാ​ത്രി​യി​ലാ​ണ് വി​ദ്യാ​ർ​ഥി​യെ പാ​മ്പ് ക​ടി​ച്ച​ത്. വ​ട​ക്കാ​ഞ്ചേ​രി ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി. വി​ഷ​മി​ല്ലാ​ത്ത വ​ർ​ഗ​ത്തി​ൽ​െ​പ​ട്ട പാ​മ്പാ​ണ് ക​ടി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala kalamandalamSnake Bite
News Summary - Student bitten by snake at Kalamandalam hostel; students protest
Next Story