സ്റ്റാർട്ട്, ആക്ഷൻ, കട്ട്...കാട്ടില്‍ക്കാവ് കവല ഇനി ഓർമ
text_fieldsപൊളിച്ചുമാറ്റിത്തുടങ്ങിയ പാഞ്ഞാള്‍ കാട്ടില്‍ക്കാവ് കവല
ചെറുതുരുത്തി: മലയാള സിനിമ സംവിധായകരുടെ ഇഷ്ട ലൊക്കേഷനായ പാഞ്ഞാള്‍ കാട്ടില്‍ക്കാവ് കവല ഓര്‍മയാകുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി ഏകദേശം 90 വര്‍ഷം പഴക്കമുള്ള പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുകയാണ്. പി.എന്‍. മേനോന് സംവിധാനം ചെയ്ത ‘കുട്ട്യേടത്തി’ എന്ന സിനിമ തൊട്ട് പുതുതലമുറയിലെ ബേസില്‍ ജോസഫിന്റെ ‘ഗോദ’ വരെ ഒട്ടനേകം സിനിമകള്‍ക്ക് പശ്ചാത്തലമായത് പാഞ്ഞാള്‍ തന്നെ.
‘പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍’, ‘ഈ പുഴയും കടന്ന്’, ‘മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്’, ‘ചിന്താവിഷ്ടയായ ശ്യാമള’, ‘പട്ടാഭിഷേകം’, ‘ബാലേട്ടന്’, ‘നാട്ടുരാജാവ്’, ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’, ‘നാടകമേ ഉലകം’, ‘സ്വപാനം’, ‘മാടമ്പി’, ‘ഉത്സവപിറ്റേന്ന്’, ‘ഗജകേസരിയോഗം’, ‘ഏഴരക്കൂട്ടം’, ‘ഗോദ’ തുടങ്ങിയവക്ക് പുറമേ ഇംഗ്ലീഷ് തമിഴ് സിനിമകള്‍ക്കും ലൊക്കേഷനായിട്ടുണ്ട് ഇവിടം.
മലയാള സിനിമയുടെ ലൊക്കേഷന്‍ തറവാടെന്ന് വിശേഷിപ്പിക്കാവുന്ന ഒറ്റപ്പാലത്തേക്ക് അധികം ദൂരമില്ല എന്നതും പാഞ്ഞാളിനെ സിനിമ പ്രവര്‍ത്തകര്‍ക്ക് പ്രിയങ്കരമാക്കി. നിളാതീരത്തുള്ള വാഴാലിക്കാവ് ക്ഷേത്രവും ഇവിടെത്തന്നെയാണ്. ഒരു വശത്ത് അതിമനോഹരവും വിശാലവുമായ വയലുകളും മറ്റൊരിടത്ത് ഭാരതപ്പുഴയും സമീപത്തായി ഒരു ക്ഷേത്രവും വയലിന്റെ നടുക്കായി മനോഹരമായൊരു ആല്‍മരവും. അനവധി ചിത്രങ്ങള്‍ക്ക് ലൊക്കേഷനായിട്ടുണ്ട് വാഴാലിക്കാവ് ക്ഷേത്രവും പരിസരവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

