എസ്.എന്‍.ഇ.സി ടാലന്റ്സ് മീറ്റ് തുടങ്ങി
text_fieldsചെറുതുരുത്തി: നാല് ദിവസം നീണ്ട സമസ്ത നാഷനൽ എജുക്കേഷൻ കൗൺസിൽ (എസ്.എന്‍.ഇ.സി) ടാലന്റ് മീറ്റിനും സർഗമത്സരത്തിനും ദേശമംഗലം മലബാർ എൻജിനീയറിങ് കോളജിൽ തുടക്കമായി. 30 സ്ഥാപനങ്ങളിലെ ആണ്‍കുട്ടികളാണ് പങ്കെടുക്കുന്നത്. പെണ്‍കുട്ടികളുടെ മത്സരം 20, 21 തീയതികളിൽ നടക്കും. നൂറിലധികം ഇനങ്ങളില്‍ എട്ട് വേദികളിലായി 2000ലേറെ മത്സരാര്‍ഥികൾ പങ്കെടുക്കും.
അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷാനൈപുണ്യം, ലൈഫ് സ്കില്‍, സോഫ്റ്റ് സ്കില്‍ തുടങ്ങിയവയിലാണ് മത്സരം. സമസ്ത കേന്ദ്ര മുശാവറ അംഗവും എസ്.എന്‍.ഇ.സി അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാനുമായ അബ്ദുസലാം ബാഖവി വടക്കേക്കാട് ഉദ്ഘാടനം ചെയ്തു.
കണ്‍വീനര്‍ ഡോ. ബഷീര്‍ പനങ്ങാങ്ങര അധ്യക്ഷത വഹിച്ചു. ഖാസിം കോയ തങ്ങള്‍ കാടാമ്പുഴ പ്രാര്‍ഥന നിര്‍വഹിച്ചു. ഗ്രേയ്സ് വാലി ഇസ്ലാമിക് കോളജ് വിദ്യാര്‍ഥി ഹാഫിസ് സിനാന് ഖിറാഅത്ത് നടത്തി. സ്റ്റുഡന്റ് വെല്‍ഫെയര്‍ ഡീന്‍ ഡോ. അസ്ലം വാഫി സന്ദേശം നല്കി. തൃശൂര്‍ ജില്ല സമസ്ത വര്‍ക്കിങ് സെക്രട്ടറി ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നടത്തി. തീം സോങ് ലോഞ്ചിങ് കെ.എസ്. ഹംസ നിര്‍വഹിച്ചു.
സമസ്ത എംപ്ലോയീസ് അസോസിയേഷന് ദേശീയ ട്രഷറര്‍ ഡോ. നാട്ടിക മുഹമ്മദലി, എ.എം. പരീത് എറണാകുളം, ഇ.കെ. അബ്ദുൽ ഖാദിര്‍ ഹാജി, ഇബ്റാഹീം ഫൈസി പേരാല്‍, ഹംസ ഫൈസി, ജാബിര്‍ അന്‍വരി എന്നിവർ സംസാരിച്ചു.
അബ്ദുല്ല മുജ്തബ ഫൈസി ആനക്കര, ഡോ. ശഫീഖ് റഹ്മാനി വഴിപ്പാറ, ഡോ. കെ.ടി. ജാബിർ ഹുദവി, ടി.എസ്. മമ്മി ഹാജി, ഷഹീർ ദേശമംഗലം, ഹബീബ് വാഫി വരവൂർ, അലി കാവനൂര്‍ തുടങ്ങിയവർ സംബന്ധിച്ചു. എസ്.എന്‍.ഇസി സ്റ്റുഡന്റ്സ് ഓര്ഗനൈസേഷന് സെന്‍ട്രല്‍ കമ്മിറ്റി ചെയര്മാന് നിസാം തരുവണ സ്വാഗതവും ഹബീബ് വാഫി വരവൂർ നന്ദിയും പറഞ്ഞു. ഞായറാഴ്ച നടക്കുന്ന സമാപന സെഷന് അക്കാദമിക് കൗണ്‍സില്‍ അംഗം പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

