അവർ ഒത്തുചേർന്നു; 35 വർഷത്തിനുശേഷം
text_fieldsഷൊർണൂർ എസ്.എൻ കോളജിൽ 1984 -86 വർഷങ്ങളിൽ പഠിച്ച വിദ്യാർഥി കൂട്ടായ്മയുടെ ഉദ്ഘാടനം കെ. വിനോദ് കുമാർ നിർവഹിക്കുന്നു
ചെറുതുരുത്തി: വേറിട്ട ഒരു അനുഭവമായി 35 വർഷത്തിന് ശേഷമുള്ള അവരുടെ ഒത്തുചേരൽ. ഷൊർണൂർ എസ്.എൻ കോളജിൽ 1984 -86 വർഷങ്ങളിൽ പഠിച്ച വിദ്യാർഥി കൂട്ടായ്മയാണ് 35 വർഷത്തിനുശേഷം ചെറുതുരുത്തിയിലെ ഹോട്ടൽ എ.ആർ ഡൈനിൽ ഹാളിൽ ഒത്തുചേർന്നത്.
കൂട്ടായ്മയുടെ ഉദ്ഘാടനം പൂർവ വിദ്യാർഥിയും ഒറ്റപ്പാലം ബി.ഡി.ഒ ഉദ്യോഗസ്ഥനുമായ കെ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. കോഓഡിനേറ്റർ എ. പത്മജ അധ്യാക്ഷത വഹിച്ചു. കൂട്ടായ്മക്ക് രൂപം നൽകിയ രമേശിനെ ഹാരാർപ്പണം നടത്തി ആദരിച്ചു.
പൂർവ വിദ്യാർഥിയും തൃശൂർ പൊലീസ് അക്കാദമി എസ്.ഐയുമായ പി. ഹംസ മുഖ്യപ്രഭാഷണം നടത്തി. യു. പ്രഭാകരൻ, കെ.സി. സോമൻ തുടങ്ങിയവർ സംസാരിച്ചു. എസ്.എസ് പാർവതി സ്വാഗതവും സി. ഷീബ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

