ഏഴാം ക്ലാസുകാരൻ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
text_fieldsചെറുതുരുത്തി: ഏഴാം ക്ലാസുകാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാഞ്ഞാൾ കാട്ടിൽക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കാരപ്പറമ്പിൽ വീട്ടിൽ പരേതനായ പ്രകാശെൻറ മകൻ പ്രവീണിനെയാണ് (13) മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പാഞ്ഞാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്.
ചൊവ്വാഴ്ച വൈകീട്ട് ആറിന് ഫുട്ബാൾ കളി കഴിഞ്ഞ് വീട്ടിൽ വന്ന് അകത്തെ മുറിയിൽ കയറിയതായിരുന്നു. കുറച്ച് കഴിഞ്ഞ് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വീടിെൻറ കഴുക്കോലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ വീട്ടുകാരും നാട്ടുകാരും ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെറുതുരുത്തി പൊലീസ് ബുധനാഴ്ച മേൽ നടപടികൾ സ്വീകരിക്കും. മാതാവ്: സുനിത. സഹോദരി: അനുപ്രിയ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

