ഏഴുവർഷം നീണ്ട നിയമപോരാട്ടം;കുരുന്നുകൾക്ക് സ്വന്തം അംഗൻവാടിയിൽ പഠിക്കാം
text_fieldsവള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിലെ 16ാം വാർഡിൽ
പുതിയ അംഗൻവാടി
ചെറുതുരുത്തി: ഏഴുവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ എല്ലാവിധ അടിസ്ഥാന സൗകര്യമുള്ള സ്വന്തം കെട്ടിടത്തിൽ പഠിക്കാനുള്ള അവസരം ലഭിച്ചു എന്നറിഞ്ഞതോടെ സന്തോഷത്തിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.
വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിലെ 16ാം വാർഡിലെ 11ാം നമ്പർ അംഗൻവാടിക്കാണ് ശാപമോക്ഷം ലഭിച്ചത്. കലക്ടറുടെ ഉത്തരവിനെ തുടർന്ന് തുറന്നുപ്രവർത്തനം ആരംഭിക്കും. ഏകദേശം ഏഴ് വർഷങ്ങൾക്കു മുമ്പ് ഗ്രാമപഞ്ചായത്ത് അംഗൻവാടി നിർമിച്ചത്. എന്നാൽ, പരിസ്ഥിതി പ്രവർത്തകർ ഈ സ്ഥലം പുറമ്പോക്ക് സ്ഥലം ആണെന്ന് ഇവിടെ കൃഷി ചെയ്തിരുന്ന സ്ഥലമാണെന്ന് പറഞ്ഞ് കേസ് കൊടുക്കുകയും തുടർന്ന് കോടതി അംഗൻവാടി നിർത്തിവെപ്പിച്ചു.
വീട്ടിലെ ചായിപ്പിൽ പ്രവർത്തിച്ചിരുന്ന അംഗൻവാടി
വിദ്യാർഥികൾ തൊട്ടടുത്തുള്ള വീട്ടിലെ ചെറിയ ചായിപ്പിലാണ് പഠിക്കുന്നത്. നിരവധി തവണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പത്മജയും വൈസ് പ്രസിഡൻറ് എം. സുലൈമാനും നിരവധി തവണ കോടതി കയറിയിറങ്ങിയെങ്കിലും പ്രയോജനം ലഭിച്ചില്ല. തുടർന്ന് ഇപ്പോഴത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷെയ്ക്ക് അബ്ദുൽ ഖാദർ ഏറെ കാലങ്ങളായി വാടക കെട്ടിടത്തിൽ ദുരിതം പേറി
വിദ്യാർഥികൾ പഠിക്കുകയാണെന്ന് പറഞ്ഞ് കലക്ടറെ രേഖാമൂലം അറിയിക്കുകയും നിയമ പോരാട്ടം നടത്തുകയും ചെയ്തു കലക്ടർ കോടതിയുമായി ഇടപെട്ട് കോടതി അംഗൻവാടി തുറന്നുപ്രവർത്തിക്കാനുള്ള നടപടി കലക്ടർക്ക് നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

