Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCheruthuruthichevron_rightഭാ​ര​ത​പ്പു​ഴ​യി​ൽ...

ഭാ​ര​ത​പ്പു​ഴ​യി​ൽ വെ​ള്ള​മി​ല്ല;കു​ടി​വെ​ള്ള​ത്തി​നാ​യി ത​ട​യ​ണ പൊ​ളി​ച്ചു നീ​ക്കി

text_fields
bookmark_border
ഭാ​ര​ത​പ്പു​ഴ​യി​ൽ കു​ടി​വെ​ള്ള​ത്തി​നു​വേ​ണ്ടി കോ​ടി​ക​ൾ ചെല​വ​ഴി​ച്ച് നി​ർ​മി​ച്ച ത​ട​യ​ണ മ​ണ്ണ് മാ​ന്തി  യ​ന്ത്രം കൊ​ണ്ട് പൊ​ളി​ച്ച് നീ​ക്കു​ന്നു
cancel
camera_alt

ഭാ​ര​ത​പ്പു​ഴ​യി​ൽ കു​ടി​വെ​ള്ള​ത്തി​നു​വേ​ണ്ടി കോ​ടി​ക​ൾ ചെല​വ​ഴി​ച്ച് നി​ർ​മി​ച്ച ത​ട​യ​ണ മ​ണ്ണ് മാ​ന്തി

യ​ന്ത്രം കൊ​ണ്ട് പൊ​ളി​ച്ച് നീ​ക്കു​ന്നു

ചെ​റു​തു​രു​ത്തി: ഭാ​ര​ത​പ്പു​ഴ​യി​ൽ കു​ടി​വെ​ള്ള​ത്തി​നു​വേ​ണ്ടി കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ത​ട​യ​ണ മ​ണ്ണ് മാ​ന്തി യ​ന്ത്രം കൊ​ണ്ട് പൊ​ളി​ച്ച് നീ​ക്കി. നി​ര​വ​ധി പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന പൈ​ങ്കു​ളം പ​മ്പ് ഹൗ​സി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കാ​നാ​ണ് വാ​ഴാ​ലി​ക്കാ​വി​ന് സ​മീ​പം വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് നി​ർ​മി​ച്ച ഉ​രു​ക്കു ത​ട​യ​ണ പൊ​ളി​ച്ച​ത്. വെ​ള്ളം ഒ​ഴു​കി എ​ത്താ​ൻ ത​ട​യ​ണ​യു​ടെ പ​ത്തു മീ​റ്റ​റോ​ളം ദൂ​ര​മാ​ണ് ചാ​ലു​കീ​റി​യ​ത്. ഭാ​ര​ത​പ്പു​ഴ​യി​ൽ വെ​ള്ളം ഇ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് മോ​ട്ടോ​ർ അ​ടി​ച്ച് വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കാ​നാ​യി​രു​ന്നു ശ്ര​മം.

എ​ന്നാ​ൽ, പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ത​ട​യ​ണ​യി​ൽ കെ​ട്ടി​നി​ൽ​ക്കു​ന്ന വെ​ള്ളം പ​മ്പ് ഹൗ​സി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ത​ട​യ​ണ പൊ​ളി​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ച് കോ​ടി ചി​ല​വി​ട്ട് നി​ർ​മി​ച്ച ഉ​രു​ക്കു ത​ട​യ​ണ കൃ​ഷി​ക്കും കു​ടി​വെ​ള്ള​ത്തി​നും ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യി​രു​ന്നു. 2018ലെ ​പ്ര​ള​യ​ത്തി​ൽ മാ​ന്ന​ന്നൂ​ർ വ​ശ​ത്തെ പാ​ട​ശേ​ഖ​ര​ത്തി​ലെ മ​ണ്ണൊ​ലി​ച്ചു​പോ​യി ത​ട​യ​ണ കു​റ​ച്ചു ത​ക​ർ​ന്നു പു​ഴ ഗ​തി​മാ​റി ഒ​ഴു​കി. ഇ​തു ന​ന്നാ​ക്കാ​ത്ത​തി​നാ​ൽ നി​ര​വ​ധി പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​ക്കും വെ​ള്ള​മെ​ത്തി​ക്കു​ന്ന പൈ​ങ്കു​ളം പ​മ്പ് ഹൗ​സി​നു വെ​ള്ളം കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു.

പു​ഴ ഗ​തി​മാ​റി​യൊ​ഴു​കി​യ ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് വെ​ള്ളം ഒ​ഴു​കി​യി​രു​ന്ന​ത്. പു​ഴ​യി​ലൂ​ടെ ചാ​ലു​കീ​റി​യി​ട്ടും ജ​ല​നി​ര​പ്പു ഉ​യ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​രു​ക്കു ത​ട​യ​ണ കു​റ​ച്ചു​ദൂ​രം പൊ​ളി​ച്ച് വെ​ള്ളം എ​ത്തി​ക്കാ​ൻ ന​ട​പ​ടി എ​ടു​ത്ത​ത്. അ​തേ​സ​മ​യം, വാ​ഴാ​ലി​പ്പാ​ടം-​മാ​ന്ന​ന്നൂ​ർ ഉ​രു​ക്കു ത​ട​യ​ണ പു​ന​ർ​നി​ർ​മി​ക്കാ​ൻ റീ ​ബി​ൽ​ഡ് കേ​ര​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 12.60 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​ന്റെ നി​ർ​മാ​ണം അ​ടു​ത്ത് ത​ന്നെ ആ​രം​ഭി​ക്കാ​നി​രി​ക്കു​ക​യാ​ണ്. ത​ട​യ​ണ പു​ന​ർ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ പ​ഴ​യ ജ​ല​സ​മൃ​ദ്ധ​മാ​യ നി​ല​യി​ലേ​ക്കു പു​ഴ തി​രി​ച്ചെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drinking waterdamBharathapuzha
News Summary - no water in the Bharatapuzha river; the dam was demolished for drinking water
Next Story