മാധ്യമപ്രവര്ത്തകന് നേരെ ആക്രമണം
text_fieldsചെറുതുരുത്തി: ദേശമംഗലം സ്കൂളില്‍ ദൃശ്യങ്ങൾ പകർത്തവേ സാമൂഹികവിരുദ്ധർ മാധ്യമപ്രവർത്തകനെ ആക്രമിച്ചതായി പരാതി. ചെറുതുരുത്തി-ദേശമംഗലം ടി.സി.വി ചാനലിെൻറ പ്രാദേശിക മാധ്യമ പ്രവര്‍ത്തകനായ തോപ്പില്‍പറമ്പില്‍ വീട്ടില്‍ ആറങ്ങോട്ടുകര സ്വദേശി സുജില്കുമാറിന് (34) നേരെയാണ് ആക്രമണം ഉണ്ടായത്.
മുഖ്യമന്ത്രി അടുത്ത ദിവസം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുന്ന സ്കൂള്‍ കെട്ടിടത്തിെൻറ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയപ്പോഴായിരുന്നു സംഭവം. കെട്ടിടത്തിനുള്ളില്‍ മദ്യപിച്ചുകൊണ്ടിരുന്ന സാമൂഹികവിരുദ്ധര്‍ മർദിച്ചതായി സുജിൽകുമാർ പരാതിപ്പെട്ടു.
സുജില്‍കുമാറിനെ ജില്ല ആശുപത്രിയില്‍ എത്തിച്ച് ചികിത്സനല്‍കി. തുടര്‍ന്നു മാധ്യമപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചെറുതുരുത്തി പൊലീസില്‍ പരാതി നല്കി. ആക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ചെറുതുരുത്തി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ പ്രസിഡൻറ് മണി ചെറുതുരുത്തി, സെക്രട്ടറി ജയകുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

