നൗഷാദ് മുങ്ങിയെടുത്ത് ഗോപിനാഥന് നൽകിയത് അഞ്ച് പവന്റെ സ്വർണാഭരണം
text_fieldsകുളത്തിൽ നഷ്ടപ്പെട്ട അഞ്ച് പവൻ സ്വർണാഭരണം നൗഷാദ് ഗോപിനാഥന്
കൊടുക്കുന്നു
ചെറുതുരുത്തി: ദിവസങ്ങൾക്ക് മുമ്പ് കുളത്തിൽ നഷ്ടപ്പെട്ട അഞ്ച് പവൻ സ്വർണാഭരണം നൗഷാദ് മുങ്ങിയെടുത്ത് കൊടുത്തപ്പോൾ സന്തോഷം കൊണ്ട് ഗോപിനാഥന് വാക്കുകൾ ഇടറി. വരവൂർ പിലാക്കാട് ഈങ്ങാത്ത് വീട്ടിൽ ഗോപിനാഥന്റെ മകൻ ശ്രീജിത്തിന്റെ (29) കഴുത്തിൽ കിടന്ന അഞ്ച് പവന്റെ സ്വർണമാല ദിവസങ്ങൾക്കുമുമ്പ് പിലാക്കാട് രാമൻകുളങ്ങര ക്ഷേത്രക്കുളത്തിൽ ബന്ധുവിന്റെ മരണാന്തര ചടങ്ങുകൾ കഴിഞ്ഞ് കുളിക്കുന്നതിനിടെയാണ് നഷ്ടപ്പെട്ടത്.
നിരവധി പേർ ദിവസങ്ങളോളം മുങ്ങി മാല കണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ ദിവസം ചെറുതുരുത്തി ഭാരതപ്പുഴയിൽ ഐസ്ക്രീം കച്ചവടം ചെയ്യുന്ന ക്രിട്ടിക്കൽ കെയർ അംഗം കൂടിയായ തളി നടുവട്ടം സ്വദേശിയായ നൗഷാദ് കുളത്തിലിറങ്ങി മൂന്നു മണിക്കൂറോളം നടത്തിയ തിരച്ചിലിലാണ് മാല ലഭിച്ചത്.
നൗഷാദ് മുമ്പ് നിരവധി ആളുകളുടെ സ്വർണം മുങ്ങിയെടുത്തു കൊടുക്കുകയും ഭാരതപ്പുഴയിൽ അകപ്പെട്ട നിരവധി പേരെ രക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഐസ്ക്രീം വണ്ടിക്കൊപ്പം വെള്ളത്തിൽ വീഴുന്ന ആളുകളെ രക്ഷപ്പെടുത്താനുള്ള എല്ലാ സംവിധാനവുമായിട്ടാണ് ഇദ്ദേഹത്തിന്റെ യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

