90ന്റെ നിറവിൽ ആദ്യ പുരസ്കാരം; ആവേശത്തിൽ ഗുരുസ്വാമി രാമൻകുട്ടിനായർ
text_fieldsരാമൻകുട്ടി സ്വാമി അയ്യപ്പൻവിളക്കിനൊരുക്കിയ ശബരിമല ക്ഷേത്ര മാതൃകയുടെ മുന്നിൽ
ചെറുതുരുത്തി: തൊണ്ണൂറാം വയസ്സിൽ ആദ്യപുരസ്കാരം ലഭിച്ച സന്തോഷത്തിലാണ് അയ്യപ്പൻവിളക്ക് ഗുരുസ്വാമി രാമൻകുട്ടിനായർ. ചെറുതുരുത്തി കോഴിമാംപറമ്പ് ഭഗവതി ക്ഷേത്രത്തിലെ 35ാം അയ്യപ്പൻ വിളക്ക് മഹോത്സവത്തിന്റെ ഭാഗമായാണ് വിളക്ക് കമ്മിറ്റി ശ്രീധർമ്മശാസ്താ പുരസ്കാരവും 10,001 രൂപയും പ്രശസ്തിപത്രവും മെമന്റോയും പൊന്നാടയും രാമൻകുട്ടി നായർക്ക് സമ്മാനിക്കുന്നത്. ശനിയാഴ്ച നടക്കുന്ന അയ്യപ്പൻവിളക്ക് മഹോത്സവത്തിൽ കോഴിമാംപറമ്പ് ക്ഷേത്രം ട്രസ്റ്റി മണ്ണഴി മന നാരായണൻ നമ്പൂതിരിപ്പാട് പുരസ്കാരം സമ്മാനിക്കും.
മലകയറി 75 വർഷം ശബരിമല അയ്യപ്പനെ കാണാനും നിരവധി തവണ മകരവിളക്ക് കണ്ട് സായൂജ്യമടയാനും സാധിച്ച ഇദ്ദേഹത്തിനാണ് ഇത്തവണയും കോഴിമാംപറമ്പിൽ നടക്കുന്ന അയ്യപ്പൻ വിളക്കിന്റെ ചുമതല.
ശബരിമലക്ക് പോകുന്ന ഭക്തർക്ക് കെട്ട് നിറച്ചു കൊടുക്കുന്നതുൾപ്പെടെ എല്ലാത്തിലും ഓൾ ഇൻ ഓൾ ഇദ്ദേഹമാണ്. ആദ്യം ഒറ്റക്കായിരുന്നു ചെയ്തിരുന്നത്. ഇപ്പോൾ സഹായത്തിന് മക്കൾ രാജനും ഗൗരിദാസുമുണ്ട്. ഇപ്പോഴാണ് ചെറിയതോതിൽ പ്രതിഫലം ലഭിക്കാൻ തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

