Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCheruthuruthichevron_rightകോവിഡ് ബാധിച്ച...

കോവിഡ് ബാധിച്ച വിദ്യാർഥിയെ പരീക്ഷയെഴുതിക്കാൻ പി.പി.ഇ കിറ്റ് ധരിച്ച് ദീപു

text_fields
bookmark_border
deepu auto PPE KIT
cancel
camera_alt

എ​സ്.​എ​സ്.​എ​ൽ.​സി.​പ​രീ​ക്ഷ എ​ഴു​താ​ൻ വി​ദ്യാ​ർ​ഥി​യും ഓ​ട്ടോ ഡ്രൈ​വ​റും പി.​പി.​ഇ. കി​റ്റ് ധ​രി​ച്ച് ചെ​റു​തു​രു​ത്തി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലേ​ക്ക് വ​രു​ന്നു

ചെ​റു​തു​രു​ത്തി: കോ​വി​ഡ് ബാ​ധി​ച്ച വി​ദ്യാ​ർ​ഥി​യെ പ​രീ​ക്ഷ​യെ​ഴു​തി​ക്കാ​ൻ ഓ​ട്ടോ​യു​മാ​യി ദീ​പു കാ​ത്തി​രു​ന്നു. ചെ​റു​തു​രു​ത്തി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് എ​സ്.​എ​സ്.​എ​ൽ.​സി. പ​രീ​ക്ഷ എ​ഴു​താ​ൻ കോ​വി​ഡ് ബാ​ധി​ച്ച വി​ദ്യാ​ർ​ഥി പി.​പി.​ഇ. കി​റ്റ് ധ​രി​ച്ചെ​ത്തി​യ​ത്.

വി​ദ്യാ​ർ​ഥി​യെ എ​ത്തി​ച്ച​താ​വ​ട്ടെ ഓ​ട്ടോ ഡ്രൈ​വ​ർ ചെ​റു​തു​രു​ത്തി സ്വ​ദേ​ശി ദീ​പു​വും. പി.​പി.​ഇ കി​റ്റ് ധ​രി​ച്ചാ​ണ് ദീ​പു വി​ദ്യാ​ർ​ഥി​യെ എ​ത്തി​ച്ച​ത്. വ​ള്ള​ത്തോ​ൾ ന​ഗ​ർ കു​ടും​ബ ആ​രോ​ഗ്യ കേ​ന്ദ്രം ഡോ​ക്ടേ​ഴ്സി​െൻറ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​യി​രു​ന്നു കോ​വി​ഡ് ബാ​ധി​ച്ച വി​ദ്യാ​ർ​ഥി പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.

പി.​പി.​ഇ കി​റ്റ്, ഗ്ലാ​സ്, മാ​സ്ക്ക്, ഫെ​യ് ഷീ​ൽ​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഒ​രു ക്ലാ​സ് റൂ​മി​ൽ ത​നി​ച്ചി​രു​ന്നാ​ണ് വി​ദ്യാ​ർ​ഥി പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.

ഓട്ടോ ഡ്രൈവർക്ക് ആദരം

കൊ​ടു​ങ്ങ​ല്ലൂ​ർ: കോ​വി​ഡ് ബാ​ധി​ത കു​ടും​ബ​ത്തി​ലെ പോ​സി​റ്റി​വ് സ്ഥി​രീ​ക​രി​ച്ച വി​ദ്യാ​ർ​ഥി​നി​ക്ക് എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യെ​ഴു​താ​ൻ തു​ണ​യേ​കി ഓ​ട്ടോ ഡ്രൈ​വ​ർ. മാ​തൃ​ക​യാ​യ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റെ സ്​​കൂ​ൾ അ​ധി​കൃ​ത​ർ ആ​ദ​രി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ർ ച​ന്ത​പ്പു​ര സ്​​റ്റാ​ൻ​ഡി​ൽ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ന്ന എ​റി​യാ​ട് സ്വ​ദേ​ശി തി​ണ്ടി​ക്ക​ൽ ആ​ഷി​ക്കി​നെ​യാ​ണ് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ച​ത്.

കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ അ​ഞ്ചാം വാ​ർ​ഡി​ൽ നെ​ടി​യ ത​ളി ക്ഷേ​ത്ര​ത്തി​ന് കി​ഴ​ക്ക് താ​മ​സി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി​ക്കും മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും കോ​വി​ഡാ​ണ്. വി​ദ്യാ​ർ​ഥി​നി​യു​ടെ അ​പ്പൂ​പ്പ​ൻ ഏ​താ​നും ദി​വ​സം മു​മ്പ്​ മ​രി​ച്ചി​രു​ന്നു. കോ​വി​ഡ് ബാ​ധി​ത​യാ​യ​തോ​ടെ വി​ഷ​മാ​വ​സ്ഥ​യി​ലാ​യ വി​ദ്യാ​ർ​ഥി​നി​ക്കും കു​ടും​ബ​ത്തി​നും ആ​ശ്വാ​സം പ​ക​ർ​ന്നു​കൊ​ണ്ട് ആ​ഷി​ക്ക് മു​ന്നോ​ട്ടു​വ​രു​ക​യാ​യി​രു​ന്നു. വാ​ട​ക വാ​ങ്ങാ​തെ​യാ​യി​രു​ന്നു ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റു​ടെ സ​ന്ന​ദ്ധ സേ​വ​നം.

പി.​പി.​ഇ കി​റ്റി​ലാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​നി പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ആ​ദ​ര ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ഷി​നി​ജ ഉ​പ​ഹാ​രം കൈ​മാ​റി. പ്ര​ധാ​ന അ​ധ്യാ​പി​ക കെ.​എ​സ്. ല​ത, പ്രി​ൻ​സി​പ്പ​ൽ ആ​ശ ആ​ന​ന്ദ്, പി.​ടി.​എ പ്ര​സി​ഡ​ൻ​റ് പി.​എ​ച്ച്. അ​ബ്​​ദു​ൽ റ​ഷീ​ദ്, എം.​എ​സ്. വേ​ണു​ഗോ​പാ​ൽ, ര​ഘു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PPE kit​Covid 19CheruthuruthySSLC 2021
News Summary - deepu worn PPE kit to help covid positive student to write sslc 2021 exam
Next Story