ചെറുതുരുത്തി: മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരിൽ ഒരാൾക്ക് കോവിഡ് ഉണ്ടായിട്ടും ഗ്രാമപഞ്ചായത്ത് യോഗത്തിൽ പങ്കെടുത്തതിനെതിരെ യു.ഡി.എഫ് ബുധനാഴ്ച രാവിലെ പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ ഇദ്ദേഹം ആർ.ടി.പി.സി.ആർ പരിശോധന നടത്തുകയും അതിെൻറ ഫലം വരുന്നതിന് മുമ്പ് പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കുകയും പഞ്ചായത്തിലെ മറ്റു സ്റ്റാഫുമായി സമ്പർക്കം പുലർത്തുകയും ചെയ്തിരുന്നു. ഫലം വന്നപ്പോൾ രോഗം സ്ഥിരീകരിച്ചു. ഫലം വരുന്നത് വരെ മാറി നിൽക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും യു.ഡി.എഫ് ചെയർമാൻ പി.വി. സുലൈമാൻ, കൺവീനർ പി.എം. അലി എന്നിവർ അഭിപ്രായപ്പെട്ടു.