അഴിമതി പണം ചെന്നെത്തുന്നത് മുഖ്യമന്ത്രിയുടെ പെട്ടിയിൽ- വി.ഡി. സതീശൻ
text_fieldsദേശമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കുന്നു
ചെറുതുരുത്തി: കേരളത്തിൽ നടക്കുന്ന കോടികളുടെ അഴിമതി പണം മുഴുവൻ ചെന്നെത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെ പെട്ടിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദേശമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസായ രാജീവ് ഭവന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു.
രമ്യ ഹരിദാസ് എം.പി മുഖ്യപ്രഭാഷണം നടത്തി. മുൻ എം.എൽ.എ അനിൽ അക്കര, യു.ഡി.എഫ് ജില്ല ചെയർമാൻ എം.പി. വിൻസന്റ്, രാജേന്ദ്രൻ അരങ്ങത്ത്, കെ.വി. ദാസൻ, ഇ. വേണുഗോപാല മേനോൻ, ടി.എം. കൃഷ്ണൻ, പി.ഐ. ഷാനവാസ്, കെ. നാരായണൻകുട്ടി, നിർമല മഹേഷ് വെളുത്തേടത്ത്, ഷറഫുദ്ദീൻ തങ്ങൾ എന്നിവർ സംസാരിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. പ്രേമൻ സ്വാഗതവും നിർമാണ കമ്മിറ്റി ട്രഷറർ ഷെഹീർ ദേശമംഗലം നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

