കോവിഡ് രോഗികൾക്ക് നൽകുന്ന ഭക്ഷണം നല്ലതെല്ലന്ന് പരാതി
text_fieldsകിള്ളിമംഗലം ഗവ. ആർട്സ് കോളജിൽ കഴിയുന്ന കോവിഡ് ബാധിതർക്ക് നൽകിയ ഭക്ഷ്യയോഗ്യമല്ലാത്ത ചപ്പാത്തി
ചെറുതുരുത്തി: കോവിഡ് രോഗികൾക്ക് ഭക്ഷണമോ അടിസ്ഥാന സൗകര്യങ്ങളോ കിട്ടുന്നില്ല എന്ന പരാതിയുമായി ക്യാമ്പിൽ കഴിയുന്നവർ രംഗത്ത്. പാഞ്ഞാൾ ഗ്രാമപഞ്ചായത്തിൽ കോവിഡ് ബാധിച്ചവരെ പാർപ്പിച്ചിരിക്കുന്നത് കിള്ളിമംഗലം ഗവ. ആർട്സ് കോളജിലെ ക്ലാസ് മുറികളിലാണ്.
മതിയായ ഭക്ഷണവും കിടക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നില്ലെന്ന് ഇവിടെ താമസിക്കുന്നവർ പറയുന്നു. ഭക്ഷ്യയോഗ്യവും രുചികരവുമല്ലാത്ത ഭക്ഷണമാണ് ലഭിക്കുന്നതെന്നും ക്യാമ്പിൽ കഴിയുന്ന കുട്ടികൾക്ക് മുട്ടയോ പാലോ കൊടുക്കുന്നില്ലെന്നും ഇവർക്ക് പരാതിയുണ്ട്.
നിരവധി തവണ പഞ്ചായത്ത് അധികൃതരെയും ആരോഗ്യ വിഭാഗത്തെയും അറിയിച്ചെങ്കിലും ഒരു നടപടിയുമില്ലാത്തതിനെ തുടർന്ന് സമൂഹ മാധ്യമം വഴി പുറത്തറിയിക്കുകയായിരുന്നു.

