മുഖ്യമന്ത്രിയും മന്ത്രിമാരും ചെറുതുരുത്തിയിൽ എത്തി
text_fieldsമുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച രാത്രി ചെറുതുരുത്തി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ബസിൽനിന്ന് ഇറങ്ങുന്നു
ചെറുതുരുത്തി: നവകേരള സദസ്സിന്റെ മലപ്പുറം ജില്ലയിലെ പര്യടന ശേഷം മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും ചെറുതുരുത്തിയിലെത്തി. ഇവിടെ സ്വകാര്യ റിസോർട്ടിലാണ് രാത്രി തങ്ങിയത്. വെള്ളിയാഴ്ച രാവിലെ പാലക്കാട് ജില്ലയിലെ പര്യടനത്തിനായി പോകും.
വ്യാഴാഴ്ച രാത്രി 9.10 ഓടെ ബസ്സിലാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ചെറുതുരുത്തി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ എത്തിയത്. റിസോർട്ടിലേക്ക് ബസ് കയറിപോകാത്തതിനെ തുടർന്ന് ഇവിടെ നിന്ന് ഔദ്യോഗിക കാറുകളിലാണ് താമസ സ്ഥലത്തേക്ക് പോയത്. തൃശൂർ ജില്ല പൊലിസ് മേധാവി അങ്കിത്ത് അശോകൻ ഐ.പി.എസ്, കുന്നംകുളം എ.സി.പി സി.കെ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും തൃശൂർ എ.ആർ ക്യാമ്പിൽ നിന്നുള്ള 150 ഓളം പൊലിസുകാരും സുരക്ഷയൊരുക്കാൻ എത്തിയിരുന്നു.

