ബസുകൾ റോഡിൽ നിർത്തിയിട്ട് ജീവനക്കാർ ഏറ്റുമുട്ടി; പൊലീസ് കേസെടുത്തു
text_fieldsചെറുതുരുത്തി: വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയിലെ ആറ്റൂരിൽ സമയത്തെച്ചൊല്ലി ബസ് ജീവനക്കാർ ഏറ്റുമുട്ടി. തൃശൂർ-ചേലക്കര റൂട്ടിലോടുന്ന ജി.ഡി, കോസ്റ്റമസ് ബസ് ജീവനക്കാരാണ് വൈകീട്ട് അഞ്ചിന് ഏറ്റുമുട്ടിയത്. റോഡിൽ ബസുകൾ നിർത്തിയിട്ടതോടെ ഇരുദിശകളിലും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു.
വാഴക്കോട്-പ്ലാഴി സംസ്ഥാനപാത നവീകരണം നടക്കുന്നതിനാൽ വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇതിനിടെയാണ് ബസുകൾ നടുറോഡിൽ നിർത്തിയിട്ട് ജീവനക്കാർ ഏറ്റുമുട്ടിയത്. ഇതോടെ ജനം ദുരിതത്തിലായി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചെറുതുരുത്തി പൊലീസ് ജീവനക്കാരായ സുധീഷ്, ജയൻ, അഫ്സൽ, ജിതിൻ എന്നിവർക്കെതിരെ കേസെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

