Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആളില്ലാത്ത വീട്ടിൽ കവർച്ച; കാറെടുത്ത് കള്ളൻ രക്ഷപ്പെട്ടു
text_fieldsbookmark_border
മോഷണം നടന്ന വീട് വിരലടയാള വിദഗ്ധർ പരിശോധിക്കുന്നു
ചെറുതുരുത്തി: ആളില്ലാത്ത വീട്ടിൽനിന്ന് കാറും സ്വർണവും മോഷ്ടിച്ചതായി പരാതി. അത്തിക്കപറമ്പ് യതിംഖാന റോഡിന് സമീപം താമസിക്കുന്ന പ്രവാസിയായ കേറ്റിൻകര വീട്ടിൽ വാപ്പിനുവിെൻറ വീട്ടിലാണ് മോഷണം നടന്നത്.
ഭാര്യ ഷെഹീറ രണ്ട് ദിവസം മുമ്പ് കുട്ടികളുമൊത്ത് സ്വന്തം വീട്ടിലേക്ക് പോയതാണ്. കാറിെൻറ താക്കോൽ അലമാരയിലായിരുന്നു. മുൻ വാതിൽ കുത്തിതുറന്ന് അകത്തുകയറിയ മോഷ്്ടാവ് അലമാരയിലുണ്ടായിരുന്ന ഒന്നരപവൻ സ്വർണാഭരണവും വാഗണർ കാറുമാണ് മോഷ്ടിച്ചതെന്ന് പരാതിയിൽ പറയുന്നു.
KL 48 L3835 കാറാണ് മോഷണം പോയത്. അടുത്ത വീട്ടിലെ സ്കൂട്ടർ ഇവിടെ നിർത്തിയിരുന്നെങ്കിലും അത് നഷ്ടപ്പെട്ടിട്ടില്ല. വിരലടയാള വിദഗ്ധരും ശ്വാന സ്ക്വാഡും പരിശോധനക്കെത്തി. പ്രദേശത്തെ നിരീക്ഷണ കാമറകൾ പൊലീസ് പരിശോധിച്ചു വരികയാണ്.
Next Story

