Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCheruthuruthichevron_rightനാ​ടി​നെ...

നാ​ടി​നെ അ​ഞ്ച​ര​മ​ണി​ക്കൂ​ർ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​ പ​തി​നൊ​ന്നു​കാ​ര​ൻ

text_fields
bookmark_border
നാ​ടി​നെ അ​ഞ്ച​ര​മ​ണി​ക്കൂ​ർ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​ പ​തി​നൊ​ന്നു​കാ​ര​ൻ
cancel

ചെ​റു​തു​രു​ത്തി: നാ​ട്ടു​കാ​രെ​യും പൊ​ലീ​സി​നെ​യും ഫ​യ​ർ ഫോ​ഴ്സി​നെ​യും അ​ഞ്ച​ര മ​ണി​ക്കൂ​ർ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി പ​തി​നൊ​ന്നു​കാ​ര​ൻ. പൈ​ങ്കു​ളം വാ​ഴാ​ലി​ക്കാ​വ് ഗ്രൗ​ണ്ടി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന പ​തി​നൊ​ന്നു​കാ​ര​നെ​യാ​ണ്​ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച് മു​ത​ൽ കാ​ണാ​താ​യ​ത്.

വൈ​കീ​ട്ട് നാ​ലോ​ടെ കു​ട്ടി​യു​മാ​യി വീ​ട്ടു​കാ​ർ വ​ഴ​ക്ക് കൂ​ടു​ക​യും ഇ​തേ​തു​ട​ർ​ന്ന് വീ​ടു​വി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു ബാ​ല​ൻ. അ​ഞ്ച് മ​ണി ക​ഴി​ഞ്ഞി​ട്ടും കു​ട്ടി​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ കു​ട്ടി ഭാ​ര​ത​പ്പു​ഴ​യി​ലേ വാ​ഴാ​ലി​പ്പാ​ടം ഉ​രു​ക്കു​ത​ട​യ​ണ​യു​ടെ ഭാ​ഗ​ത്തേ​ക്ക് ന​ട​ന്നു​പോ​കു​ന്ന​താ​യി നാ​ട്ടു​കാ​ർ ക​ണ്ട​താ​യി പ​റ​ഞ്ഞു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പു​ഴ​യി​ലും ത​ട​യ​ണ​യി​ലും തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

കു​ട്ടി​യു​ടെ ഫോ​ട്ടോ​യും പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ ഫോ​ൺ ന​മ്പ​റും​വെ​ച്ച് സ​മൂ​ഹ​മാ​ധ‍്യ​മ​ങ്ങ​ളി​ൽ സ​ന്ദേ​ശ​മ​യ​ച്ചു. ചെ​റു​തു​രു​ത്തി പൊ​ലീ​സും നാ​ട്ടു​കാ​രും ഫ​യ​ർ സ​ർ​വി​സിെൻറ നേ​തൃ​ത്വ​ത്തി​ൽ രാ​ത്രി​യി​ലും ഭാ​ര​ത​പ്പു​ഴ​യി​ൽ കു​ട്ടി​ക്ക് വേ​ണ്ടി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​യി​രി​ന്നു. ഇ​തി​നി​ടെ രാ​ത്രി 10 ക​ഴി​ഞ്ഞ​പ്പോ​ൾ കു​ട്ടി വെ​ട്ടി​ക്കാ​ട്ടി​രി​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boy missing
News Summary - boy missing; returned night after the searching several hours
Next Story