ജലസമൃദ്ധിയിൽ ആറ്റൂർ അസുരംകുണ്ട് ഡാം
text_fieldsആറ്റൂർ അസുരംകുണ്ട് ഡാം
ചെറുതുരുത്തി: കാടിന് നടുവിലെ ആറ്റൂർ അസുരംകുണ്ട് ഡാമിൽ കടുത്ത വേനലിലും ജലസമൃദ്ധി. മുള്ളൂർക്കര പഞ്ചായത്തിലാണ് ആറ്റൂർ അസുരംകുണ്ട് ഡാം. രണ്ടര കിലോമീറ്ററോളം കാടിന്റെ സൗന്ദര്യം ആസ്വദിച്ചുള്ള യാത്രക്കൊടുവിൽ ഡാമിലെത്താം. ആന, പുള്ളിമാൻ തുടങ്ങിയ വന്യമൃഗങ്ങൾ വെള്ളം കുടിക്കാനായി ഡാമിലെത്താറുണ്ട്.
ചേലക്കര, മുള്ളൂർക്കര പഞ്ചായത്തുകളിലെ കർഷകർ വേനൽക്കാലത്ത് പുഞ്ചകൃഷിക്ക് ഈ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. വനം-വന്യജീവി സംരക്ഷകനും സംസ്ഥാന ബയോ നാച്വറൽ ക്ലബ് പ്രസിഡന്റുമായ ഡോ. കെ.എം. അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള സംഘവും വനപാലകരും 24 മണിക്കൂറും കാടകം കാത്ത് ഇവിടെയുണ്ട്.

