Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCheruthuruthichevron_rightആ​ളി​യാ​ർ ഡാം...

ആ​ളി​യാ​ർ ഡാം ​തു​റ​ന്നു; ഒ​രാ​ഴ്ച​ക്ക​കം ഭാ​ര​ത​പ്പു​ഴ​യി​ൽ വെ​ള്ളം എ​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ

text_fields
bookmark_border
Bharatapuzhas sight from Cochin bridge
cancel
camera_alt

ചെ​റു​തു​രു​ത്തി കൊ​ച്ചി​ൻ പാ​ല​ത്തി​ൽ​നി​ന്നു​ള്ള ഭാ​ര​ത​പ്പു​ഴ​യു​ടെ കാ​ഴ്ച

ചെ​റു​തു​രു​ത്തി: ആ​ളി​യാ​ർ ഡാം ​തു​റ​ന്നതോടെ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ഭാ​ര​ത​പ്പു​ഴ​യി​ൽ വെ​ള്ളം എ​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ടു​ത്ത വേ​ന​ലി​നെ​ത്തു​ട​ർ​ന്ന് ഭാ​ര​ത​പ്പു​ഴ​യി​ലെ വ​ര​ൾ​ച്ച ‘മാ​ധ്യ​മം’ വാ​ർ​ത്ത​യാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​ധി​കൃ​ത​ർ ത​മി​ഴ്നാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡാം ​അ​ടി​യ​ന്ത​ര​മാ​യി തു​റ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. വെ​ള്ള​ത്തി​ന്റെ ഒ​ഴു​ക്ക് കൂ​ട്ടി​യ​തി​നാ​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി ഞാ​വ​ളി​ൻ​ക​ട​വ് ത​ട​യ​ണ​യി​ൽ വെ​ള്ളം എ​ത്തി​യി​ട്ടു​ണ്ട്. രാ​ത്രി​യി​ൽ ഞാ​വ​ളി​ൻ​ക​ട​വ് ത​ട​യ​ണ നി​റ​ഞ്ഞൊ​ഴു​കി​യേ​ക്കു​മെ​ന്ന് വി​ല​യി​രു​ത്ത​ലു​ണ്ട്. പാ​മ്പാ​ടി അ​ടി​യ​ണ, മീ​റ്റി​ന കൂ​ട്ടി​ല​മു​ക്ക് ത​ട​യ​ണ, തൊ​ഴു​പ്പാ​ടം താ​ൽ​ക്കാ​ലി​ക ത​ട​യ​ണ എ​ന്നി​വ​യും നി​റ​ഞ്ഞാ​ൽ പൈ​ങ്കു​ള​ത്ത് പ​മ്പി​ങ് പു​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യോ വൈ​കീ​ട്ടോ പാ​ഞ്ഞാ​ൾ പ​ഞ്ചാ​യ​ത്തി​ലെ പൈ​ങ്കു​ളം പ​മ്പ് ഹൗ​സി​ൽ​നി​ന്നും വൈ​കീ​ട്ടോ​​ടെ വ​ള്ള​ത്തോ​ൾ ന​ഗ​ർ പ​ഞ്ചാ​യ​ത്തി​ലെ മേ​ച്ചേ​രി​കു​ന്ന് പ​മ്പ് ഹൗ​സി​ൽ​നി​ന്നും വെ​ള്ള​മ​ടി​ക്കാ​നാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DamThrissur NewsBharatapuzha
News Summary - Aaliyar dam opens
Next Story