മാരകായുധങ്ങളുമായി ഗുജറാത്ത് സ്വദേശി പിടിയിൽ
text_fieldsഅംദാ ബായ്
ചെറുതുരുത്തി: ചെറുതുരുത്തി ബംഗ്ലാവ് പറമ്പിൽ ദുരൂഹ സാഹചര്യത്തിൽ ഗുജറാത്ത് സ്വദേശികളായ അഞ്ചംഗ സംഘത്തെ കണ്ടെത്തി. നാട്ടുകാരുടെ പരാതിയെ തുടർന്ന് എസ്.ഐ ഫക്രുദ്ദീനും സംഘവും എത്തിയപ്പോൾ നാലുപേർ ഓടി രക്ഷപ്പെട്ടു. ഒരാളെ പിടികൂടി. ഭാരതപ്പുഴയിലൂടെയാണ് ഇവർ രക്ഷപ്പെട്ടത്. ഗുജറാത്ത് ദഹോദ് ജില്ലയിലെ വരംഗേദ മൊഹാനിയ അംദാ ബായ് (54) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് മാരകായുധങ്ങൾ പിടിച്ചെടുത്തു.
മേഖലയിൽ വീടുകൾ കുത്തി പൊളിച്ച് മോഷണം നടത്തുകയായിരുന്നു ലക്ഷ്യമെന്ന് സംശയിക്കുന്നു. പിടിയിലായ മൊഹാനിയ അംദാബായിയിൽ നിന്ന് വീട് കുത്തി പൊളിക്കാൻ ഉപയോഗിക്കുന്നതടക്കമുള്ള സാമഗ്രികളാണ് കണ്ടെത്തിയത്. മോഷണകുറ്റം ചുമത്തിയാണ് അറസ്റ്റ്. മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കി.

