Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വള്ളത്തോൾ നഗർ പഞ്ചായത്തിൽ 50 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു
text_fieldsbookmark_border
വള്ളത്തോൾ നഗർ പഞ്ചായത്തിൽ വെടിവെച്ചുകൊന്ന
കാട്ടുപന്നികൾ
ചെറുതുരുത്തി: വള്ളത്തോൾ നഗർ പഞ്ചായത്തിൽ 50 കാട്ടു പന്നികളെ വെടിവെച്ചുകൊന്നു. കാട്ടുപന്നികളുടെ ശല്യത്തെ തുടർന്ന് കർഷകർ നൽകിയ പരാതി കണക്കിലെടുത്താണ് വനം വകുപ്പുമായി ആലോചിച്ച് പഞ്ചായത്ത് അധികൃതർ ചൊവ്വ, ബുധൻ ദിവസങ്ങളിൽ പന്നികളെ വെടിവെച്ച് കൊന്നത്.
ഉദ്യോഗസ്ഥരായ ദിലീപ് മേനോൻ, എം.എം. സക്കീർ, അലി ബാപ്പു എന്നിവരുടെ നേതൃത്വത്തിൽ 15 അംഗസംഘം നേതൃത്വം നൽകി. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ പന്നികളെ കുഴിച്ചുമൂടി. വരും ദിവസങ്ങളിലും നടപടി തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഷെയ്ഖ് അബ്ദുൽ ഖാദർ പറഞ്ഞു.
Next Story

