Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCheruthuruthichevron_rightട്രെയിനിൽ നിന്ന്...

ട്രെയിനിൽ നിന്ന് ഭാരതപുഴയിലേക്ക് വീണ് 47കാരന് ഗുരുതര പരിക്ക്

text_fields
bookmark_border
Train
cancel

ചെ​റു​തു​രു​ത്തി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ൽ​നി​ന്ന് ഭാ​ര​ത​പ്പു​ഴ​യി​ലേ​ക്ക് വീ​ണ് യാ​ത്ര​ക്കാ​ര​ന്​ ഗു​രു​ത​ര പ​രി​ക്ക്. കോ​ട്ട​യം കു​മ്പി​ടി സ്വ​ദേ​ശി പാ​ല​ക്കു​ന്നേ​ൽ വീ​ട്ടി​ൽ കു​രു​വി​ള ഫി​ലി​പ്പോ​സി​നാ​ണ്​ (47) പ​രി​ക്കേ​റ്റ​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. കേ​ര​ള എ​ക്സ്​​പ്ര​സ് കൊ​ച്ചി​ൻ പാ​ല​ത്തി​ന് സ​മീ​പ​ത്തെ റെ​യി​ൽ​വേ പാ​ല​ത്തി​ലൂ​ടെ പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ൾ വീ​ണ​ത്.

പു​ഴ​യി​ലെ വെ​ള്ള​ത്തി​ലേ​ക്ക്​ യാ​ത്ര​ക്കാ​ര​ൻ വീ​ഴു​ന്ന​ത്​ സ​മീ​പം ക്രി​ക്ക​റ്റ്​ ക​ളി​ക്കു​ന്ന​വ​ർ കാ​ണു​ക​യും ഉ​ട​ൻ ര​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു. വ​ള്ള​ത്തോ​ൾ ന​ഗ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ആ​ർ. ഗി​രീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​യാ​ളെ തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന ഫിലിപോസ്​ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AccidentTrain
News Summary - 47 Year old Man Fall From Train To River
Next Story