ആയുർവേദം പഠിക്കാൻ 15 അംഗ ജപ്പാൻ സംഘം പി.എൻ.എൻ.എം ആയുർവേദ കോളജിൽ
text_fieldsജപ്പാൻ സംഘത്തെ ചെറുതുരുത്തി പി.എൻ.എൻ.എം കോളജിൽ സ്വീകരിക്കുന്നു
ചെറുതുരുത്തി: ആയുർവേദ ശാസ്ത്രം പഠിക്കുന്നതിനായി ജാപ്പനീസ് സംഘം ചെറുതുരുത്തി പി.എൻ.എൻ.എം ആയുർവേദ കോളജിലെത്തി. ഹിമാലയൻ യോഗശാല എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടുകൂടി നാന മൊറോക്ക, ഹരുണ, റാണ സബൽസിങ് എന്നിവരുടെ നേതൃത്വത്തിലാണ് ആയുർ റിട്രീറ്റ് പരിപാടിയിലൂടെ സംഘം ചെറുതുരുത്തിയിൽ എത്തിയത്.
പതിനഞ്ചോളം വിദ്യാർഥികൾ അടങ്ങുന്ന സംഘത്തിനായി ഒരു മാസം നീളുന്ന പരിപാടികളാണ് പി.എൻ.എൻ.എം. ഒരുക്കിയിരിക്കുന്നത്. സംഘത്തെ പൂമാലയിട്ട് ആദരിച്ചാണ് സ്വീകരിച്ചത്. 2020 മുതൽ ജപ്പാനിൽ നിന്നുള്ള ഡോക്ടർമാരടങ്ങിയ ചെറു സംഘങ്ങൾ ആയുർവേദത്തെക്കുറിച്ച് പഠിക്കാനും ചികിത്സയ്ക്കുമായി പി.എൻ.എൻ.എം. സന്ദർശിച്ചു വരുന്നുണ്ട്.
വരും വർഷങ്ങളിൽ ജപ്പാനിൽനിന്ന് കൂടുതൽ പേർ ആയുർവേദ ചികിത്സക്കും പഠനത്തിനുമായി കേരളം സന്ദർശിക്കുമെന്ന് ഡയറക്ടർ സന്ധ്യ മണ്ണത്ത് അഭിപ്രായപ്പെട്ടു. വൈസ് പ്രിൻസിപ്പൽ ഡോ. ജിജി മാത്യു, പി.ജി ഡീൻ ഡോ.പി. രതീഷ്, ഡോക്ടർമാരായ വി. വിനീഷ്, അനു മാത്യു, രഞ്ജിത്ത് രാമചന്ദ്രൻ എന്നിവർ സംബന്ധിച്ചു.

