ബസും ലോറിയും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്
text_fieldsവെട്ടിക്കാട്ടിരിയിൽ ലോറിയുടെ പിറകിൽ ഇടിച്ച ബസ്
ചെറുതുരുത്തി: സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ 10 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ആറേ മുക്കാലിന് തൃശൂർ-ഷൊർണൂർ സംസ്ഥാനപാതയിലെ വെട്ടിക്കാട്ടിരി ജുമാമസ്ജിദിന് സമീപമായിരുന്നു അപകടം. ഷൊർണൂർ ഭാഗത്തേക്ക് പോയിരുന്ന ടോറസ് ലോറി മുന്നിൽ വന്ന വാഹനം ബ്രേക്ക് ചെയ്തതോടെയും ടോറസ് ലോറിയും ബ്രേക്ക് ചെയ്യുകയും പിന്നിൽ എറണാകുളത്തുനിന്ന് വന്ന നാഷനൽ പെർമിറ്റ് ലോറി ഇടിക്കുകയുമായിരുന്നു.
പിന്നിൽ വന്നിരുന്ന തൃശൂരിൽനിന്ന് ഒറ്റപ്പാലത്തേക്ക് പോകുന്ന സ്വകാര്യബസ് നാഷനൽ പെർമിറ്റ് ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തെ തുടർന്ന് മുന്നിലിരുന്ന 10 ബസ് യാത്രക്കാർക്ക് ചെറിയതോതിൽ പരിക്കുപറ്റി. ഇവർ വിവിധ ആശുപത്രിയിൽ ചികിത്സ തേടി. ബസിന്റെ മുൻഭാഗവും നാഷണൽ പെർമിറ്റ് ലോറിയുടെ മുൻഭാഗവും തകർന്നു. തുടർന്ന് സംസ്ഥാനപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

