Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCherpuchevron_rightബൈക്കിലെത്തി മാല...

ബൈക്കിലെത്തി മാല പൊട്ടിക്കൽ: യുവാവും യുവതിയും പിടിയിൽ

text_fields
bookmark_border
chain snatch
cancel
camera_altrepresentative image

ചേ​ർ​പ്പ്: ബൈ​ക്കി​ലെ​ത്തി സ്ത്രീ​ക​ളു​ടെ മാ​ല പൊ​ട്ടി​ച്ച കേ​സി​ൽ യു​വാ​വും യു​വ​തി​യും പി​ടി​യി​ൽ. മാ​റ്റാം​പു​റം കു​റി​ച്ചി​ക്ക​ര മു​ള​യ​ക്ക​ൽ വീ​ട്ടി​ൽ നി​ജി​ൽ (28), അ​രി​മ്പൂ​ർ പ​ര​ക്കാ​ട് മു​റ്റി​ശ്ശേ​രി വീ​ട്ടി​ൽ ജ്യോ​തി​ഷ (32) എ​ന്നി​വ​രെ​യാ​ണ് ചേ​ർ​പ്പ് സി.​ഐ ടി.​വി. ഷി​ബു​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

വ​ട​ക്കാ​ഞ്ചേ​രി, മെ​ഡി​ക്ക​ൽ കോ​ള​ജ്, വി​യ്യൂ​ർ, മ​ണ്ണു​ത്തി, പീ​ച്ചി, ഒ​ല്ലൂ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ലും ഇ​വ​ർ​ക്കെ​തി​രെ മാ​ല മോ​ഷ​ണ കേ​സു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പാ​ല​ക്കാ​ട് ക​ണ്ണ​മ്പ്ര​യി​ൽ ഒ​രു വീ​ട്ടി​ൽ വെ​ള്ളം ചോ​ദി​ച്ചെ​ത്തി വൃ​ദ്ധ​യു​ടെ മാ​ല പൊ​ട്ടി​ച്ച്​ ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​രു​വ​രും മു​ങ്ങു​ക​യാ​യി​രു​ന്നു. പീ​ച്ചി​യി​ൽ​നി​ന്ന് ഇ​രു​വ​രും മാ​ല പൊ​ട്ടി​ക്കു​ന്ന​തി​െൻറ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും വാ​ഹ​ന ന​മ്പ​ർ വ്യ​ക്ത​മാ​യി​രു​ന്നി​ല്ല. ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് ചേ​ർ​പ്പ് അ​മ്മാ​ട​ത്ത് വ​യോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​ർ എ​ത്തി​യ​തി​നാ​ൽ ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്.

എ​സ്.​ഐ​മാ​രാ​യ മ​ഹേ​ഷ് കു​മാ​ർ, ദി​ലീ​പ് കു​മാ​ർ, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ സ​ര​സ​പ്പ​ൻ, ആ​രി​ഫ്, സി.​പി.​ഒ​മാ​രാ​യ ഗീ​രീ​ഷ്, ബി​നു​രാ​ജ് എ​ന്നി​വ​രും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു. പൊ​ട്ടി​ച്ചെ​ടു​ത്ത മാ​ല​ക​ൾ വി​വി​ധ ജ്വ​ല്ല​റി​ക​ളി​ൽ​നി​ന്ന് പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestNecklace theftbreaking necklace
News Summary - Young man and woman arrested for breaking necklace on bike
Next Story