ക്ഷേത്ര മോഷണം: രണ്ട് പേർ അറസ്റ്റിൽ
text_fieldsസനീഷ്
ചേർപ്പ്: പെരുമ്പിള്ളിശ്ശേരി ചങ്ങരയിൽ ശ്രീനരസിംഹ മൂർത്തി ക്ഷേത്രത്തിൽ മോഷണം നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ചേർപ്പ് പൂത്രയ്ക്കൽ മൂന്ന് സെൻറ് കോളനിയിൽ താമസിക്കുന്ന പുളിക്കപറമ്പിൽ സനീഷിനെയും (37) പ്രായപൂർത്തിയാകാത്ത ഒരാളെയുമാണ് അറസ്റ്റ് ചെയ്തത്.
ഡിസംബർ മൂന്നിന് പുലർച്ചെയാണ് മോഷണം നടന്നത്. ക്ഷേത്രത്തിനകത്ത് സ്ഥാപിച്ച ഭണ്ഡാരവും സി.സി.ടി.വി കാമറയുമാണ് മോഷ്ടിച്ചത്. സനീഷ് നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സി.ഐ വി.എസ്. വിനീഷ്, എസ്.ഐ ശ്രീലാൽ, എസ്.സി.പി.ഒ സരസപ്പൻ, സി.പി.ഒമാരായ എം. ഫൈസൽ, കെ.എൻ. സോഹൻലാൽ, കെ.എ. ഹസീബ് എന്നിവരാണ് ഇവരെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

