Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCherpuchevron_rightപെ​രു​വ​നം പൂ​രം...

പെ​രു​വ​നം പൂ​രം ഇ​ന്ന്

text_fields
bookmark_border
പെ​രു​വ​നം പൂ​രം ഇ​ന്ന്
cancel
camera_alt

തൈ​ക്കാ​ട്ടു​ശ്ശേ​രി ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന എ​ഴു​ന്ന​ള്ളി​പ്പ്

ചേ​ർ​പ്പ്: ആ​റാ​ട്ടു​പു​ഴ പൂ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ പെ​രു​വ​നം പൂ​രം ഞാ​യ​റാ​ഴ്ച ആ​ഘോ​ഷി​ക്കും. പെ​രു​വ​നം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കെ ന​ട​വ​ഴി​യി​ലാ​ണ്​ പൂ​രാ​ഘോ​ഷം ന​ട​ക്കു​ക. ആ​റാ​ട്ടു​പു​ഴ പൂ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന 24 ദേ​വീ​ദേ​വ​ന്മാ​രി​ൽ 18 ദേ​വീ​ദേ​വ​ന്മാ​ർ പെ​രു​വ​നം പൂ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. വൈ​കീ​ട്ട് അ​ഞ്ചോ​ടെ ക​ട​ലാ​ശ്ശേ​രി പി​ഷാ​രി​ക്ക​ൽ ഭ​ഗ​വ​തി​യു​ടെ പൂ​ര​ത്തി​ന്‍റെ മേ​ളം തു​ട​ങ്ങും.

കി​ഴ​ക്കെ ന​ട​വ​ഴി​യു​ടെ കി​ഴ​ക്കെ അ​റ്റ​ത്ത് അ​ഞ്ച് ആ​ന​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ അ​ണി​നി​ര​ന്ന് പ​ടി​ഞ്ഞാ​റോ​ട്ട് കൊ​ട്ടി​ക്ക​യ​റും. ആ​റ്​ മ​ണി​യോ​ടെ പെ​രു​വ​നം ക്ഷേ​ത്ര​ത്തി​ന്‍റെ മ​തി​ല​ക​ത്ത് തെ​ക്കെ ഗോ​പു​ര​ത്തി​ന് സ​മീ​പം എ​ഴു​ന്ന​ള്ളി​ച്ചെ​ത്തും. പൂ​രം പു​റ​പ്പെ​ട്ട് ഇ​റ​ക്കി പാ​ണ്ടി​മേ​ള​ത്തോ​ടെ കി​ഴ​ക്കെ ന​ട​വ​ഴി​യി​ലേ​ക്ക് ഇ​റ​ങ്ങും. മേ​ളം ക​ലാ​ശി​ച്ചാ​ൽ കി​ഴ​ക്ക് തൊ​ടു​കു​ള​ത്തി​ന് സ​മീ​പം എ​ത്തു​ന്ന ശാ​സ്താ​വ് ചാ​ത്ത​ക്കു​ടം ശാ​സ്താ​വി​നോ​ടൊ​പ്പം പെ​രു​വ​നം ക്ഷേ​ത്ര​ത്തി​ലെ​ത്തും.

രാ​ത്രി 11ഓ​ടെ ഊ​ര​കം അ​മ്മ തി​രു​വ​ടി പെ​രു​വ​നം പൂ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ തൊ​ടു​കു​ള​ത്തി​ന് സ​മീ​പ​മെ​ത്തും. മൂ​ന്ന് ആ​ന​ക​ളു​ടെ അ​ക​മ്പ​ടി​യി​ൽ പാ​ണ്ടി​മേ​ള​ത്തോ​ടെ കൊ​ട്ടി​ക്ക​യ​റു​ന്ന ചാ​ത്ത​ക്കു​ടം ശാ​സ്താ​വി​നോ​ടൊ​പ്പം ഏ​ഴ്​ ഗ​ജ​വീ​ര​ന്മാ​രോ​ടൊ​പ്പം നി​ര​ക്കും. തു​ട​ർ​ന്ന് അ​മ്മ തി​രു​വ​ടി​യു​ടെ പ​ഞ്ചാ​രി​മേ​ളം ന​ട​ക്കും.

രാ​ത്രി 12ഓ​ടെ ചേ​ർ​പ്പ് ഭ​ഗ​വ​തി പ​ഞ്ച​വാ​ദ്യ​ത്തോ​ടെ എ​ഴു​ന്ന​ള്ളി മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റെ ന​ട വ​ഴി​യി​ൽ എ​ത്തി ക്ഷേ​ത്ര​ത്തി​ലെ​ത്തി കി​ഴ​ക്കെ ന​ട​വ​ഴി​യി​ലി​റ​ങ്ങി പൂ​രം ന​ട​ത്തും. മ​റ്റ് ക്ഷേ​ത്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള ദേ​വീ​ദേ​വ​ന്മാ​രും ഇ​തി​ന​കം പൂ​ര​ത്തി​ന് എ​ത്തും. രാ​ത്രി 11 ദേ​വീ​ദേ​വ​ന്മാ​ർ അ​ണി​നി​ര​ക്കു​ന്ന പെ​രു​വ​നം വി​ള​ക്ക് മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന്‍റെ വ​ട​ക്കെ ന​ട​യി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Peruvanam Pooram
News Summary - Peruvanam Pooram in Today
Next Story