Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCherpuchevron_rightഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ...

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ അനുഗ്രഹത്താൽ പാ​ർ​ത്ഥി​വിന്‍റെ ആ​ദ്യക്ഷ​ര മധുരം

text_fields
bookmark_border
Oommen Chandy
cancel
camera_alt

പാ​ർ​ത്ഥി​വ് വ​ലി​യ​ച്ഛ​ൻ പ്ര​ദീ​പി​ന്റെ കൂ​ടെ ഉ​മ്മ​ൻ ചാ​ണ്ടി​യെ രാ​മ​നി​ല​യ​ത്തി​ൽ

കാ​ണാ​നെ​ത്തി​യ​പ്പോ​ൾ

ചേ​ർ​പ്പ്: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ര​ണ വാ​ർ​ത്ത അ​റി​ഞ്ഞ​തോ​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം പാ​ർ​ത്ഥി​വും ദുഃ​ഖി​ത​നാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ട്ടോ​ക​ളും വി​ഡി​യോ സം​ഭാ​ഷ​ണ​ങ്ങ​ളും ക​ണ്ട് സ്മ​രി​ക്കു​ക​യാ​യി​രു​ന്നു പാ​ർ​ത്ഥി​വ് എ​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കൊ​ച്ചു ആ​രാ​ധ​ക​ൻ. പാ​ർ​ത്ഥി​വി​ന് ആ​ദ്യാ​ക്ഷ​രം ഉ​മ്മ​ൻ ചാ​ണ്ടി കു​റി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​ഗ്ര​ഹം. അ​ദ്ദേ​ഹ​ത്തി​ന് തി​ര​ക്കു​ക​ൾ മൂ​ലം എ​ത്തി​ച്ചേ​രാ​ൻ ക​ഴി​ഞ്ഞി​ല്ല.

ഒ​ടു​വി​ൽ പാ​ർ​ത്ഥി​വി​ന് ആ​ദ്യക്ഷ​രം കു​റി​ക്കാ​ൻ മ​ക​നാ​യ ചാ​ണ്ടി ഉ​മ്മ​ൻ എ​ത്തു​ക​യാ​യി​രു​ന്നു. ചാ​ണ്ടി ഉ​മ്മ​ൻ ഫോ​ണി​ൽ പ​പ്പ​യാ​യ ഉ​മ്മ​ൻ ചാ​ണ്ടി​യെ വി​ളി​ച്ച് പാ​ർ​ത്ഥി​വു​മാ​യി സം​സാ​രി​ച്ച​തി​ന് ശേ​ഷ​മാ​ണ് ആ​ദ്യ​ക്ഷ​രം കു​റി​ച്ച​ത്.

സ​ജീ​വ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നും ഉ​മ്മ​ൻ ചാ​ണ്ടി​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന പ്ര​ദീ​പ് വ​ലി​യ​ങ്ങോ​ട്ടി​ന്റെ അ​നു​ജ​ൻ പ്ര​സ​ന്ന​കു​മാ​റി​ന്റെ മ​ക​നാ​യ പാ​ർ​ത്ഥി​വി​നും കു​ടും​ബ​ത്തി​നും ആ​ദ്യക്ഷ​ര ദി​നം ആ​ഹ്ലാ​ദം പ​ക​ർ​ന്ന​താ​യി​രു​ന്നു. പി​ന്നീ​ട് തൃ​ശൂ​ർ രാ​മ​നി​ല​യ​ത്തി​ൽ എ​ത്തി​യ ഉ​മ്മ​ൻ ചാ​ണ്ടി​യെ കാ​ണാ​ൻ പാ​ർ​ത്ഥി​വ് വ​ലി​യ​ച്ഛ​ൻ പ്ര​ദീ​പി​ന്റെ കൂ​ടെ എ​ത്തു​ക​യും കു​സൃ​തി വാ​ക്കു​ക​ൾ പ​റ​യു​ക​യും ചെ​യ്തു. മോ​ന് വ​ലു​താ​കു​മ്പോ​ൾ ആ​രാ​വ​ണ​മെ​ന്നാ​ണ് മോ​ഹം എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ എ​നി​ക്ക് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പൊ​ലീ​സ് ആ​ക​ണ​മെ​ന്നാ​യി​രു​ന്നു പാ​ർ​ത്ഥി​വി​ന്റെ മ​റു​പ​ടി. ത​ന്‍റെ കു​ഞ്ഞു വാ​ക്കു​ക​ൾ ശ്ര​വി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി​യെ പാ​ർ​ത്ഥി​വ് ഷാ​ൾ അ​ണി​യി​ച്ചു. ഉ​മ്മ​ൻ ചാ​ണ്ടി തി​രി​ച്ചും പാ​ർ​ത്ഥി​വി​നെ ഷാ​ള് കൊ​ണ്ട് സ്നേ​ഹാ​ദ​ര​വ് ന​ൽ​കി​യാ​ണ് തി​രി​ച്ച​യ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen Chandy
News Summary - Parthiv's first letter sweet with the blessings of Oommen Chandy
Next Story