Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCherpuchevron_rightഫ​ർ​ണി​ച്ച​ർ...

ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ​ശാ​ല​ക്ക് തീപി​ടി​ച്ചു

text_fields
bookmark_border
ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ​ശാ​ല​ക്ക് തീപി​ടി​ച്ചു
cancel
camera_alt

ചെ​വ്വൂ​രി​ലെ ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ​ശാ​ല​യി​ലെ തീ​ നാ​ട്ടു​കാ​ർ ​കെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്നു

ചേ​ർ​പ്പ്: ചേ​ർ​പ്പ് ചെ​വ്വൂ​രി​ൽ ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ​ശാ​ല​ക്ക് തീപി​ടി​ച്ചു. ചെ​വ്വൂ​ർ പാ​മ്പാ​ൻ​തോ​ടി​ന് സ​മീ​പം ജോ​ർ​ജ് ആ​ൻ​ഡ് സ​ൺ​സ് ഉ​ട​മ സെ​ബി ആ​ഴ്ച​ങ്ങാ​ട​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ ശാ​ല​ക്കാ​ണ് തീ ​പി​ടി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 6.30ഓ​ടെ​യാ​യി​രു​ന്നു തീ​പി​ടി​ത്തം. സ​മീ​പ​വാ​സി​ക​ൾ ക​ണ്ട​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ആ​ള​പാ​യ​മി​ല്ല.

തൃ​ശൂ​ർ, പു​തു​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് തീ​യ​ണ​ച്ച​ത്. വൈ​ദ്യു​തി ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഫ​ർ​ണി​ച്ച​ർ ശാ​ല​യി​ലെ ഇ​ല​ക്ട്രി​ക് മെ​ഷീ​ന​റി​ക​ളും മ​ര ഉ​രു​പ്പ​ടി​ക​ളും പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ചേ​ർ​പ്പ് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burntfurniture factory
News Summary - Furniture factory caught fire
Next Story