Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCherpuchevron_rightകണ്ടക്ടറെ...

കണ്ടക്ടറെ കുത്തിപ്പരിക്കേൽപിച്ച കേസിൽ അഞ്ചുപേർ അറസ്​റ്റിൽ

text_fields
bookmark_border
കണ്ടക്ടറെ കുത്തിപ്പരിക്കേൽപിച്ച കേസിൽ അഞ്ചുപേർ അറസ്​റ്റിൽ
cancel
camera_alt

ക​ണ്ട​ക്​​ട​റെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ പ്ര​തി​ക​ൾ

ചേ​ർ​പ്പ്: കൊ​ടു​ങ്ങ​ല്ലൂ​ർ-​തൃ​ശൂ​ർ റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ക​ണ്ട​ക്ട​റെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ അ​ഞ്ച് പേ​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ചെ​റി​യ​പാ​ലം പു​ത്ത​ൻ​പു​ര​ക്ക​ൽ അ​ക്ഷ​യ് എ​ന്ന അ​ച്ചു (19), അ​രി​പ്പാ​ല​ത്ത് ന​ടു​വ​ത്ത് പ​റ​മ്പി​ൽ വി​നു സ​ന്തോ​ഷ് എ​ന്ന ബോ​ബ് വി​നു (22), മാ​ട​ക്ക​ത്ത​റ വ​ട​ക്കു​ട്ട് ദി​നേ​ഷ് എ​ന്ന ദി​നേ​ഷ് കു​ട്ട​ൻ (25), പു​ത്തൂ​ർ തൃ​ശൂ​ർ​ക്കാ​ര​ൻ സാ​ജ​ൻ എ​ന്ന തീ​ക്കാ​റ്റ് സാ​ജ​ൻ (21), മാ​ന്ദാ​മം​ഗ​ലം പു​ത്ത​ൻ​പു​ര​ക്ക​ൽ അ​ഖി​ൽ എ​ന്ന ക​ട്ടി വി​ഷ്ണു (19) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

മാ​പ്രാ​ണ​ത്ത് വെ​ച്ച് ബൈ​ക്കി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് സം​ഭ​വ​ത്തി​ന് തു​ട​ക്കം. ക​രു​വ​ന്നൂ​ർ ചെ​റി​യ​പാ​ല​ത്തി​ന്​ സ​മീ​പം ഇ​വ​ർ ബ​സ് ത​ട​യു​ക​യും ക​ണ്ട​ക്ട​ർ വെ​ള്ളാ​ങ്ങ​ല്ലൂ​ർ കോ​ക്കാ​ട​ൻ വീ​ട്ടി​ൽ ഗ്ലാ​ഡി​നെ (22) കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ക്കു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ ഇ​വ​രെ മാ​ള മാ​ണി​യാം​കാ​വി​ൽ​നി​ന്നാ​ണ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വ​ധ​ശ്ര​മ​മ​ട​ക്കം പ​ല കേ​സു​ക​ളി​ലും ഉ​ൾ​പ്പെ​ട്ട​വ​രാ​ണ്​ പ്ര​തി​ക​ൾ. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ജി. ​പൂ​ങ്കു​ഴ​ലി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി ടി.​ആ​ർ. രാ​ജേ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​വ​ത്​​ക​രി​ച്ച പ്ര​ത്യേ​ക സം​ഘ​ത്തി​ലെ ചേ​ർ​പ്പ് എ​സ്.​എ​ച്ച്.​ഒ ടി.​വി. ഷി​ബു, മാ​ള എ​സ്.​എ​ച്ച്.​ഒ ഷോ​േ​ജാ വ​ർ​ഗീ​സ്, ചേ​ർ​പ്പ് എ​സ്.​ഐ മ​ഹേ​ഷ് കു​മാ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട എ​സ്.​ഐ ഷ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Five arrested for stabbing conductor
Next Story