Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCherpuchevron_rightവോട്ടുള്ളതിനാൽ...

വോട്ടുള്ളതിനാൽ മാത്രമാണ് അവർണർക്കൊപ്പം ബി.ജെ.പി നിൽക്കുന്നത് -എം.വി. ഗോവിന്ദൻ

text_fields
bookmark_border
വോട്ടുള്ളതിനാൽ മാത്രമാണ് അവർണർക്കൊപ്പം ബി.ജെ.പി നിൽക്കുന്നത് -എം.വി. ഗോവിന്ദൻ
cancel
camera_alt

ജനകീയ പ്രതിരോധ ജാഥക്ക് ചേർപ്പ് മഹാത്മ മൈതാനിയിൽ നൽകിയ സ്വീകരണത്തിൽ

എം.വി. ഗോവിന്ദൻ സംസാരിക്കുന്നു

ചേർപ്പ്: വോട്ടുള്ളതിനാൽ മാത്രമാണ് ബി.ജെ.പി അവർണർക്കൊപ്പം നിൽക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥക്ക് നാട്ടിക നിയോജക മണ്ഡലം ചേർപ്പ് മഹാത്മ മൈതാനിയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തിയായ പാന്തോടുനിന്ന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ജാഥയെ ചേർപ്പിലേക്ക് ആനയിച്ചു.

മേളപ്രമാണി പെരുവനം കുട്ടൻ മാരാർ, സംവിധായകൻ പ്രിയനന്ദനൻ, കമ്യൂണിസ്റ്റ് നേതാവായിരുന്ന ഈശന്റെ സഹധർമിണി ആര്യ അന്തർജനം തുടങ്ങിയവരെയും മുതിർന്ന പാർട്ടി പ്രവർത്തകരെയും ആദരിച്ചു. ഏരിയ സെക്രട്ടറി എ.എസ്. ദിനകരൻ അധ്യക്ഷത വഹിച്ചു.

ജാഥ മാനേജർ പി.കെ. ബിജു, സി.എസ്. സുജാത, എം. സ്വരാജ്, കെ.ടി. ജലീൽ, ജെയ്ക്ക് സി. തോമസ്, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ എ, എം.കെ. കണ്ണൻ, കെ.വി. അബ്ദുൽ ഖാദർ, സംഘാടക സമിതി കൺവീനർ പി.ആർ. വർഗീസ്, കെ.കെ. അനിൽ, നാടക സംവിധായകൻ ശശിധരൻ നടുവിൽ, പ്രദീപൻ മുല്ലനേഴി എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mv govindanbjp
News Summary - BJP stands with them only because they have votes - MV Govindan
Next Story