Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിർമാണം നടക്കുന്ന വീട്ടിൽ മോഷണശ്രമം
text_fieldsbookmark_border
representational image
ചേർപ്പ്: ഊരകം ലക്ഷംവീട് കോളനി റോഡിൽ നിർമാണം നടക്കുന്ന വീട്ടിൽ മോഷണശ്രമം. മായംവീട്ടിൽ അക്ബറിന്റെ വീട്ടിലാണ് സംഭവം. നിർമാണ പ്രവൃത്തി നടത്തുന്നവർ വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് കിടക്കുന്നതുകണ്ട് വീട്ടുടമസ്ഥനെ അറിയിച്ചു. ചേർപ്പ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് അലമാരകൾ കുത്തിത്തുറന്ന് സാധനങ്ങൾ വലിച്ചുവാരി ഇട്ട് പരിശോധിച്ച നിലയിലാണ്.
വീടിന്റെ മുകളിൽ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ആരും താമസമില്ലായിരുന്നു. വിലപിടിപ്പുള്ള സാധനങ്ങളൊന്നും വീട്ടിൽ ഉണ്ടായിരുന്നില്ല.
Next Story

