സ്കൂൾ ശതാബ്ദി ആഘോഷത്തിന് അംഗൻവാടിക്ക് കെട്ടിടം
text_fieldsഅംഗൻവാടി കെട്ടിടം
ചേർപ്പ്: പനംകുളം ഡി.എം.എൽ.പി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ചേർപ്പ് പഞ്ചായത്ത് 12ാം വാർഡിലെ പനംകുളത്ത് ‘ഉഷസ്സ്’ അംഗൻവാടിക്ക് കെട്ടിടം നിർമിച്ചുനൽകുന്നു.
പഞ്ചായത്ത് സ്ഥലത്ത് 800 ചതുരശ്ര അടി വിസ്തീർണത്തിൽ നാല് ലക്ഷം രൂപ ചെലവിലാണ് നിർമാണം. പനംകുളം ശ്രീനാരായണ ഗുരുമന്ദിരത്തിൽ 16ന് വൈകീട്ട് 3.30ന് നടക്കുന്ന ശതമഹോത്സവത്തിൽ കെട്ടിടം പഞ്ചായത്തിന് സമർപ്പിക്കും.
മുൻ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ജില്ല റൂറൽ എസ്.പി ഐശ്വര്യ ദോങ്ഗ്രേ ശതാബ്ദി ആഘോഷപ്രഖ്യാപനം നടത്തും. മുതിർന്ന പൂർവവിദ്യാർഥി കെ.എസ്. ആദമുവിനെ ആദരിക്കും.
വാർത്തസമ്മേളനത്തിൽ സ്കൂൾ മാനേജർ എ.എ. അബ്ദുൽ ലത്തീഫ്, പ്രധാനാധ്യാപിക കെ.ബി. റീജ, സിനി വർഗീസ്, ഷാലി തോമസ്, കെ.കെ. ഇബ്രാഹിം എന്നിവർ പങ്കെടുത്തു.

