Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChelakkarachevron_rightറോ​ഡി​ൽ കു​ടു​ങ്ങി​യ...

റോ​ഡി​ൽ കു​ടു​ങ്ങി​യ ബ​സ് നി​ർ​ത്തി​യി​ട്ട് ജീ​വ​ന​ക്കാ​ർ ക​ട​ന്നു

text_fields
bookmark_border
റോ​ഡി​ൽ കു​ടു​ങ്ങി​യ ബ​സ് നി​ർ​ത്തി​യി​ട്ട് ജീ​വ​ന​ക്കാ​ർ ക​ട​ന്നു
cancel
camera_alt

ചേ​ല​ക്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം ജീ​വ​ന​ക്കാ​ർ

നി​ർ​ത്തി​യി​ട്ടു​പോ​യ സ്വ​കാ​ര്യ​ബ​സ്

ചേ​ല​ക്ക​ര: റോ​ഡി​ൽ കു​ടു​ങ്ങി​യ സ്വ​കാ​ര്യ​ബ​സ് നി​ർ​ത്തി​യി​ട്ട് ജീ​വ​ന​ക്കാ​ർ ക​ട​ന്നു. മ​ണി​ക്കൂ​റു​ക​ൾ ഗ​താ​ഗ​തം ത​ട​സ്സ​പ്പ​ടു​ത്തി​യ വാ​ഹ​നം പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​ഷേ​ധ​വു​മാ​യി ചേ​ല​ക്ക​ര-​തൃ​ശൂ​ർ റൂ​ട്ടി​ൽ മി​ന്ന​ൽ പ​ണി​മു​ട​ക്കു​മാ​യി ബ​സ് ജീ​വ​ന​ക്കാ​ർ.

അ​പ്ര​തീ​ക്ഷി​ത ബ​സ് പ​ണി​മു​ട​ക്കി​ൽ യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റോ​ടെ തൃ​ശൂ​രി​ലേ​ക്ക് പോ​കു​ന്ന കാ​രി​ക്കൂ​ട്ട​ത്തി​ൽ ബ​സാ​ണ് ചേ​ല​ക്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം വൈ​ദ്യു​തി​ത്തൂ​ൺ ത​ട​സ്സ​മാ​യ​പ്പോ​ൾ റോ​ഡി​ൽ നി​ർ​ത്തി​യി​ട്ട് ഡ്രൈ​വ​റും ക​ണ്ട​ക്ട​റും ഇ​റ​ങ്ങി​പ്പോ​യ​ത്.

വാ​ഴ​ക്കോ​ട്-​പ്ലാ​ഴി റോ​ഡ് നി​ർ​മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി റോ​ഡി​ന്റെ ഒ​രു​ഭാ​ഗം കോ​ൺ​ക്രീ​റ്റ് ചെ​യ്ത​തി​നാ​ൽ വ​ൺ​വേ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​തി​വാ​ണ്. ജീ​വ​ന​ക്കാ​ർ വ​രാ​താ​യ​തോ​ടെ​യാ​ണ് പൊ​ലീ​സ് ബ​സ് മാ​റ്റി​യ​ത്. ഇ​തേ ഭാ​ഗ​ത്തു​കൂ​ടി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സും വ​ലി​യ ലോ​റി​യും ക​ട​ന്നു​പോ​യി​രു​ന്നു.

വാ​ഹ​നം മ​നഃ​പൂ​ർ​വം നി​ർ​ത്തി​യി​ട്ട​താ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കു​ടു​ങ്ങി​യ​താ​ണെ​ങ്കി​ൽ മാ​റ്റാ​നു​ള്ള ശ്ര​മ​മോ സ​ഹ​ക​ര​ണ​മോ ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​ല്ല. പി​ടി​ച്ചെ​ടു​ത്ത ബ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് ചേ​ല​ക്ക​ര സി.​ഐ ബാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യാ​ലേ സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് ബ​സ് ജീ​വ​ന​ക്കാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:busprivate busstucked
News Summary - The bus stuck on the road was stopped and the staffs escaped
Next Story