'സഞ്ചരിക്കുന്ന കട്ട ലോക്കൽ ബാർ' പൊലീസ് പിടികൂടി
text_fieldsചേലക്കര: സഞ്ചരിക്കുന്ന ബാർ എക്സൈസ് പിടികൂടി. പങ്ങാരപ്പിള്ളി ആലായിക്കൽ ശ്രീനിവാസൻ (50) ആണ് അര ലിറ്ററിെൻറ 25 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി ബൈക്കിൽ വരുന്നതിനിടെ പഴയന്നൂർ എക്സൈസിെൻറ പിടിയിലായത്. മുൻ ബാർ ജീവനക്കാരനായിരുന്ന പ്രതി സ്ഥിരമായി അനധികൃത മദ്യവിൽപന നടത്തുന്നതായി എക്സൈസിന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചേലക്കര എസ്.എം.ടി സ്കൂളിന് മുന്നിൽ വെച്ച് പിടിയിലായത്.
വടക്കാഞ്ചേരി എക്സൈസ് സി.ഐയുടെ നിർദേശപ്രകാരം നടത്തിയ റെയ്ഡിൽ പ്രിവൻറിവ് ഓഫിസർമാരായ നജീബ്, വിനോദ്, സി.ഇ.ഒമാരായ സുധീർ കുമാർ, മീരാസാഹിബ്, ലത്തീഫ്, ജിദേഷ്കുമാർ, തൗഫീക്ക്, ഗണേശൻ പിള്ള എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

