Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസ് പാടത്തേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

text_fields
bookmark_border
ബസ് പാടത്തേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
cancel

കൊണ്ടാഴി (തൃശൂർ): ചേലക്കര സൗത്ത് കൊണ്ടാഴിയിൽ ബസ് പാടത്തേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. തൃശൂർ ഭാഗത്ത് നിന്ന് തിരുവില്വാമലക്ക് പോയ സുമംഗലി ബസാണ് സൗത്ത്കൊണ്ടാഴിയിൽ പാടത്തേക്ക് മറിഞ്ഞത്.


മറ്റൊരു വാഹനത്തിന് വശം കൊടുക്കുമ്പോൾ റോഡിന്‍റെ അരികിടിഞ്ഞ് പത്തടി താഴെ പാടത്തേക്ക് മറിയുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് അപകടം. ബസിൽ സ്കൂൾ വിദ്യാർഥികളടക്കം 30ഓളം യാത്രക്കാരുണ്ടായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bus accident at Chelakkara
Next Story