ഹെൽമറ്റുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; മുസ്ലിം ലീഗ് നേതാവ് പൊലീസിൽ കീഴടങ്ങി
text_fieldsറഫീക്
ചേലക്കര: ഹെൽമറ്റുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന മുസ്ലിം ലീഗ് നേതാവ് പൊലീസിൽ കീഴടങ്ങി. മേപ്പാടം പയറ്റിപ്പറമ്പിൽ പി.എം. റഫീക്കാണ് (48) ചേലക്കര പൊലീസിൽ കീഴടങ്ങിയത്. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റാണ് ഇദ്ദേഹം.
പങ്ങാരപ്പിള്ളി ചാത്തൻവേലിയിൽ സജി സെബാസ്റ്റ്യനെയാണ് (45) ഹെൽമറ്റുകൊണ്ട് തലക്കടിച്ചത്. ഒക്ടോബർ എട്ടിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാൻ ഹൈകോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് കീഴടങ്ങിയത്. കൂട്ടുപ്രതി ബിലാലിനെ പിടികൂടാനായിട്ടില്ല. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

