ഭാര്യയുടെ വീട്ടിൽ പോസ്റ്റർ ഒട്ടിച്ച സി.പി.എം പ്രവർത്തകനെ പൊലീസുകാരൻ വീട്ടിൽ കയറി അക്രമിച്ചു
text_fieldsചേലക്കര: ഭാര്യക്ക് അവകാശമുള്ള വീട്ടിൽ പോസ്റ്റർ ഒട്ടിച്ചതിന് സി.പി.എം പുലാക്കോട് ബ്രാഞ്ച് അംഗത്തിെൻറ വീട്ടിൽ കയറി പൊലീസ് ഉദ്യോഗസ്ഥൻ ആക്രമിച്ചതായി പരാതി. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പുലാക്കോട് കുട്ടാടൻ ബേബി കല്ലൂരിനെ പഴയന്നൂർ സ്റ്റേഷനിലെ പൊലീസായ നിയോസ് വീട്ടിൽ കയറി മർദിച്ചതായാണ് ചേലക്കര പൊലീസിൽ നൽകിയ പരാതി.
സംഭവത്തിൽ ഭാര്യയെ ബേബി ഉപദ്രവിച്ചതായി നിയോസിെൻറ പരാതിയിൽ ബേബിക്കെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാൽ, നിയോസിെൻറ ഭാര്യയുടെ അനിയത്തിയുടെ സമ്മതത്തോടെയായിരുന്നു പോസ്റ്റർ ഒട്ടിച്ചത്.
ഭാര്യയോടൊപ്പം സംഭവം ചോദ്യം ചെയ്യാനെത്തിയ നിയോസ് ബേബിയുടെ വീട്ടിൽ കയറി കഴുത്തിൽ കുത്തിപ്പിടിച്ച് തല്ലുകയും തള്ളി വീഴ്ത്തുകയും ചെയ്തതിനെ തുടർന്ന് ചേലക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സി.പി.എം നേതൃത്വത്തിൽ പുലാക്കോട്ട് പ്രതിഷേധ യോഗം നടന്നു.