ചേലക്കരക്ക് മൂന്ന് ജനപ്രതിനിധികൾ; മന്ത്രിയും രണ്ട് എം.എൽ.എമാരും
text_fieldsചെറുതുരുത്തി: ചേലക്കര മണ്ഡലത്തിലുള്ള മൂന്ന് ജനപ്രതിനിധികൾ ഇത്തവണ നിയമസഭയിൽ. ഒരാൾ മന്ത്രിയും രണ്ട് പേർ എം.എൽ.എമാരുമായി. മൂവരും വ്യത്യസ്ത മുന്നണികളിലുമാണ്. സൗത്ത് കൊണ്ടാഴി സ്വദേശിനിയായ കെ.എ. തുളസി, യു.ഡി.എഫ് സ്ഥാനാർഥിയായി കോങ്ങാട് മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് മന്ത്രിയായത്. കണ്ണോളിൽ വീട്ടിൽ പരേതനായ കെ.കെ അയ്യപ്പന്റെയും അമ്മിണിയുടെയും മകളാണ്. കോളജ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വി.കെ ശ്രീകണ്ഠൻ എം.പിയുടെ ഭാര്യയാണ്. ചേലക്കര മണ്ഡലത്തിന്റെ പ്രതിനിധിയായി എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ പ്രദീപ് വിജയിച്ചത്. ദേശമംഗലത്തെ പരേതരായ ശ്രീരാമന്‍റെയും ശാന്തയുടെയും മകനാണ്. മുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്നു. ഭാര്യ: കെ.ആർ. പ്രവീഷ. മക്കൾ: ടി.പി കീർത്തന, ടി.പി കാർത്തിക്.
ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖറിന്റെ മാതാവ് വള്ളിയുടെ വീട് ദേശമംഗലം കൊണ്ടയൂരാണ്.
അമ്മയുടെ നാടായതിനാൽ ഇവിടത്തുകാരുമായി ഏറെ ബന്ധമുണ്ട് ഇദ്ദേഹത്തിന്. മാസത്തിൽ ഒരു തവണയെങ്കിലും കുടുംബ ക്ഷേത്രത്തിലെത്താറുണ്ട്. നേമം മണ്ഡലത്തിൽ നിന്ന് ബി.ജെ.പി സ്ഥാനാർത്ഥിഥിയായാണ് ജയിച്ചത്. മുൻ കേന്ദ്രമന്ത്രിയാണ്. ഭാര്യ: അഞ്ചു ചന്ദ്രശേഖർ. മക്കൾ: വേദിക ചന്ദ്രശേഖർ, ദേവിക ചന്ദ്രശേഖർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

