പോക്സോ കേസിൽ യുവാവിന് 18 വർഷവും മൂന്നുമാസവും കഠിനതടവ്
text_fieldsപ്രതി സാദിഖ്
ചാവക്കാട്: 17കാരിയെ നിരന്തരം പിന്തുടരുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ യുവാവിന് 18 വർഷവും മൂന്നുമാസവും കഠിനതടവ്. കടവല്ലൂർ നാലുമാവുങ്ങൽ വീട്ടിൽ സാദിഖിനെയാണ് (28) ചാവക്കാട് അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി അന്യാസ് തയ്യിൽ ശിക്ഷ വിധിച്ചത്. 1.20 ലക്ഷം രൂപ പിഴയും അടക്കണം. പിഴ അടക്കാത്തപക്ഷം എട്ടുമാസം കൂടി തടവ് അനുഭവിക്കണം. പിഴ സംഖ്യ അതിജീവിതക്ക് നൽകാനും കോടതി ഉത്തരവിട്ടു.
അതിജീവിത താമസിച്ച വീട്ടിലേക്ക് അതിക്രമിച്ചുകയറി ലൈംഗികാതിക്രമം നടത്തുകയും പിന്നീട് നഗ്നത പ്രദർശനം നടത്തുകയും ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവർ ഹാജരായി.